ThiruvananthapuramLatest NewsKeralaNattuvarthaNews

കോ​ൺ​ക്രീ​റ്റ് മി​ക്സിംഗ് മെ​ഷീ​ൻ സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

പാ​ലോ​ട് ആ​ലും​മൂ​ട് പ​ച്ച​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ കു​മാ​ര​പി​ള്ള (57) ആ​ണ് മ​രി​ച്ച​ത്

വി​തു​ര: കോ​ൺ​ക്രീ​റ്റ് മി​ക്സിംഗ് മെ​ഷീ​ൻ ആ​ക്ടീ​വ സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. പാ​ലോ​ട് ആ​ലും​മൂ​ട് പ​ച്ച​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ കു​മാ​ര​പി​ള്ള (57) ആ​ണ് മ​രി​ച്ച​ത്. ഇന്ന് രാ​വി​ലെ ചെ​റ്റ​ച്ച​ൽ ഇ​ട​മു​ക്കി​ലാണ് അ​പ​ക​ടമുണ്ടായത്.

ജീ​പ്പി​ൽ കെ​ട്ടി വ​ലി​ച്ചു കൊ​ണ്ടു പോ​യ കോ​ൺ​ക്രീ​റ്റ് മി​ക്സിംഗ് മെ​ഷീ​ൻ സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ജീ​പ്പ് അ​മി​ത​വേ​ഗ​ത്തി​ൽ ആ​യി​രു​ന്നു​വെന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യിടിച്ചതിന് ശേ​ഷം ജീ​പ്പും കോ​ൺ​ക്രീ​റ്റ് മി​ക്സിംഗ് മെ​ഷീ​നും റോ​ഡി​ൽ മ​റി​ഞ്ഞു.

Read Also : തുടരെയുള്ള തീപിടുത്തം, പ്രശ്നം ഗുരുതരം: മേയറുടെ മൂക്കിൻ തുമ്പത്ത് ലൈസന്‍സില്ലാതെ നിരവധി സ്ഥാപനങ്ങള്‍, നടപടിയില്ല

മരിച്ച കു​മാ​ര​പി​ള്ളക്കൊ​പ്പം യാ​ത്ര​ ചെ​യ്തി​രു​ന്ന ര​തീ​ഷ് പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാ​ണ്. വി​തു​ര പൊലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ സ്വീ​ക​രി​ച്ചു. കു​മാ​ര​പി​ള്ള​യു​ടെ മൃ​ത​ദേ​ഹം വി​തു​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button