തിരുവനന്തപുരം: തലസ്ഥാനത്ത് തുടരെ തുടരേയുണ്ടാകുന്ന തീപിടുത്തങ്ങൾ വലിയ ആശങ്കകളാണ് സമീപവാസികൾക്ക് സൃഷ്ടിക്കുന്നത്. ഇതിനു പ്രധാന കാരണമായി കണക്കാക്കുന്നത് ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനമാണ്. ഇത് ശ്രദ്ധയിൽ പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത കോർപ്പറേഷനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
Also Read:വിഷാദരോഗത്തെ അകറ്റാൻ ഏലയ്ക്ക
കെട്ടിടങ്ങളുടെ സുരക്ഷാപരിശോധന പൂര്‍ത്തിയാക്കുമെന്ന മേയറുടെ വലിയ പ്രഖ്യാപനമാണ് ഇതിലൂടെ പാഴായിരിക്കുന്നത്. 2021 മേയ് 31ന് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ചാലയിലെ കളിപ്പാട്ടക്കടയില്‍ തീപിടിച്ചപ്പോഴായിരുന്നു നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സുരക്ഷാപരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന് അറിയിച്ചത്. എന്നാൽ പിന്നീടിതുവരെ ഇക്കാര്യത്തിൽ നടപടികൾ ഉണ്ടായിട്ടില്ല.
അതേസമയം, തിരുവനന്തപുരത്തിന്റെ ഹൃദയഭാഗമായ കരമനയിൽ കഴിഞ്ഞ 20 വര്‍ഷമായി യാതൊരു സുരക്ഷ മാനദണ്ഡവും പാലിക്കാതെയാണ് ആക്രി ഗോഡൗണ്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. തീപിടിത്തമുണ്ടായപ്പോഴാണ് ഗോഡൗണിന് ലൈസന്‍സില്ലെന്ന വിവരം പുറത്തുവരുന്നത്. ഇനിയും അനവധി സ്ഥാപനങ്ങൾ തലസ്ഥാനത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെ കൃത്യമായ നടപടി എടുത്തില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ ദുരന്തങ്ങളായിരിക്കും.
Post Your Comments