കറാച്ചി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഭാര്യ റെഹം ഖാൻ. തോക്കിൻമുനയിൽ നിന്നും രക്ഷപ്പെട്ട സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് പാക് പ്രധാനമന്ത്രിക്കെതിരെ ഇവർ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ബന്ധുവിന്റെ വീട്ടിൽ നിന്നും മടങ്ങി വരുന്ന വഴി റെഹം ഖാന്റെ കാർ ആക്രമണത്തിനിരയായിരുന്നു. ബൈക്കിലെത്തിയ രണ്ടു പേർ കാറിനു നേരെ വെടിവയ്ക്കുകയായിരുന്നു. എന്നാൽ, കാർ മാറി കയറിയതിനാൽ രക്ഷപ്പെട്ടുവെന്ന് റെഹം ഖാൻ പറയുന്നു. സുരക്ഷാവീഴ്ച ചോദ്യം ചെയ്ത അവർ ഇതാണോ പാക് പ്രധാനമന്ത്രി പറയുന്ന ‘ പുതിയ പാക്കിസ്ഥാൻ’എന്ന് പരിഹാസരൂപേണ ചോദിച്ചു.
2014-ലായിരുന്നു ഇരുവരുടേയും വിവാഹം. ആർഭാടപൂർവം നടത്തിയ വിവാഹം, പക്ഷേ ഒരു വർഷത്തിനുള്ളിൽ പരാജയപ്പെടുകയും ഇരുവരും പിരിയുകയും ചെയ്തു. ക്രമസമാധാനം പാലിക്കുന്നതിലെ പിഴവായാലും ശരി, ഇനി തന്നെ മാത്രം ലക്ഷ്യം വെച്ചുള്ള ആക്രമണമായാലും ശരി, ഇതിന്റെ സമ്പൂർണ ഉത്തരവാദിത്തം പാകിസ്ഥാൻ സർക്കാരിനാണെന്ന് അവർ ആരോപിച്ചു.
Post Your Comments