Latest NewsNewsIndia

പാളത്തിൽ കിടന്ന് യുവാവിന്റെ ആത്മഹത്യാശ്രമം, എമർജൻസി ബ്രേക്കിട്ട് ട്രെയിൻ, യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ

മുംബൈ: റെയിൽവേ ട്രാക്കിൽ പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഒരാളുടെ വിഡിയോണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പ് ആത്മഹത്യയ്ക്കായി ട്രാക്കിൽ കിടക്കുകയായിരുന്ന വ്യക്തിയുടെ തൊട്ടടുത്തുവച്ച് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ടതാണ് രക്ഷയായത്. മുംബൈ സബര്‍ബണ്‍ റെയില്‍വേ നെറ്റ്‌വര്‍ക്കിലെ സേവ്‌രി സ്റ്റേഷനിലാണ് സംഭവം.

ഈ സമയമാണ് ഒരു ട്രെയിൻ പാഞ്ഞുവരുമ്പോൾ റെയിൽവേ ട്രാക്കിലൂടെ മന്ദഗതിയിൽ നടന്നുനീങ്ങുന്ന ആളെയാണ് ദൃശ്യങ്ങളിൽ കാണുക. ഇയാൾ പിന്നീട് ട്രാക്കിൽ കിടക്കുന്നത് കാണാം. ഇതോടെ ലോക്കോ പൈലറ്റ്‌ എമർജൻസി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ട്രാക്കിൽ കിടന്ന ആളുടെ സമീപത്തെത്തിയപ്പോൾ ട്രെയിൻ പെട്ടെന്ന് നിന്നു. ഈ സമയം ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി ട്രാക്കില്‍ കിടന്നയാളെ മാറ്റുന്നതും ദൃശ്യത്തില്‍ കാണാം.

പിണറായിയിലൂടെ പാതകടത്തിവിട്ട് പിണറായി വിജയന്റെ വീട് പൊളിച്ച് കളഞ്ഞ് കെ റെയിൽ ഇട്ട് മാതൃക കാണിക്കണം: ജോൺ ഡിറ്റോ

റെയിൽവേ മന്ത്രാലയത്തിന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുള വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് വളരെയധികം പേരാണ് കണ്ടത്. ഡ്രൈവറുടെ പ്രവൃത്തി അഭിനന്ദനം അർഹിക്കുന്നതാണെന്നും തക്കസമയത്തുള്ള ഇടപെടൽ മൂലം അദ്ദേഹം ഒരു ജീവൻ രക്ഷിച്ചെന്നുമാണ് വിഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ലോക്കോപൈലറ്റിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button