KeralaNattuvarthaLatest NewsIndiaNews

വരും ദശാബ്ദങ്ങളില്‍ ഒരു ആഗോള സൂപ്പര്‍ പവര്‍ ആയി മാറാനുള്ള കരുത്തുറ്റ യാത്രയിലാണ് ഇന്ത്യ: ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു

തന്ത്രപ്രധാന മേഖലകള്‍ അടക്കം എല്ലാ മേഖലകളിലും ഇന്ത്യയെ പൂര്‍ണ്ണമായും സ്വയം പര്യാപ്തമാക്കാന്‍ ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു

തിരുവനന്തപുരം: വരും ദശാബ്ദങ്ങളില്‍ ഒരു ആഗോള സൂപ്പര്‍ പവര്‍ ആയി മാറാനുള്ള കരുത്തുറ്റ യാത്രയിലാണ് ഇന്ത്യയെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു. തന്ത്രപ്രധാന മേഖലകള്‍ അടക്കം എല്ലാ മേഖലകളിലും ഇന്ത്യയെ പൂര്‍ണ്ണമായും സ്വയം പര്യാപ്തമാക്കാന്‍ ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.

Also Read:കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കംകുറിക്കും: പ്രായപരിധി ഇങ്ങനെ…

‘തദ്ദേശീയമായ ഉത്പന്നങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിക്കണം. പ്രതിരോധ മേഖലയിലെ ഇറക്കുമതി പരമാവധി കുറച്ച് ഗവേഷണ-വികസന മേഖലകളില്‍ വലിയ പ്രാധാന്യം നല്‍കണം. കൃത്യമായ ഗുണമേന്മ ഉറപ്പാക്കിക്കൊണ്ട് തന്നെ സാധ്യമായ ഇടങ്ങളില്‍ സ്വകാര്യപങ്കാളിത്തം അനുവദിക്കണം’, ഉപരാഷ്ട്രപതി പറഞ്ഞു.

‘വരും ദശാബ്ദങ്ങളില്‍ ഒരു ആഗോള സൂപ്പര്‍ പവര്‍ ആയി മാറാനുള്ള കരുത്തുറ്റ യാത്രയിലാണ് ഇന്ത്യ. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ബഹിരാകാശം, പ്രതിരോധം അടക്കമുള്ള മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ശാസ്ത്രജ്ഞരെ നമ്മൾ അഭിനന്ദിക്കണം’, ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button