AlappuzhaLatest NewsKeralaNattuvarthaNews

കേരളത്തിലെ ബിജെപിയെ എടുക്കാച്ചരക്കാക്കി മാറ്റിയ നേതാക്കളാണ്​ വി മുരളീധരനും കെ സുരേന്ദ്രനും: വിഡി സതീശന്‍

ആലപ്പുഴ: കേരളത്തിലെ ബിജെപിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന്​ നേതൃത്വം നല്‍കിയത് ​ വിമുരളീധരനും, കെ സുരേന്ദ്രനും ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇവരാണിപ്പോള്‍ പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. നിര്‍ഗുണനായ പ്രതിപക്ഷ നേതാവാണെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്​. സുരേ​ന്ദ്രന്‍ സര്‍വഗുണ സമ്പന്നനായ നേതാവാണ്​. അദ്ദേഹത്തിന്‍റെ ഒരു ഗുണവും തനിക്കുണ്ടാകരുതെന്നാണ്​ പ്രാര്‍ഥനയെന്നും സതീശന്‍ പറഞ്ഞു.

പകല്‍ മുഴുവന്‍ പിണറായി വിരോധം പറയുന്ന മുരളീധരന്‍, രാത്രിയില്‍ കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ നടത്തിയ അന്വേഷണവും കേരളത്തിലെ പോലീസ്​ ബിജെപി​ നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണവും തമ്മില്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി പിണറായിയോട്​ ചര്‍ച്ച നടത്തിയയാളാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

കോൺഗ്രസിനെ വിമർശിച്ചതിൽ എംപി ക്ഷുഭിതനായി: മന്ത്രിയ്ക്ക് നേരെ കയ്യേറ്റ ശ്രമം, സംഭവം മുഖ്യമന്ത്രി നോക്കി നിൽക്കെ

ഡി ലിറ്റ് വിവാദത്തിൽ ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനത്തില്‍ സര്‍ക്കാറിന്​ അനുകൂല സമീപനം പ്രതിപക്ഷം സ്വീകരിച്ചെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്ണെന്നും ഗവര്‍ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായമില്ലെന്നും സതീശൻ പറഞ്ഞു. ഭിന്നതയുണ്ടെന്ന്​ വരുത്തി അത്​ ആഘോഷിക്കാന്‍ വരേണ്ടതില്ലെന്നും സതീശന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button