ErnakulamKeralaNattuvarthaLatest NewsNews

കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് അപകടം : കാറിന്‍റെ മുൻഭാഗവും രണ്ട് വൈദ്യുതി പോസ്റ്റും തകർന്നു

ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗവും രണ്ട് വൈദ്യുതി പോസ്റ്റും തകർന്നു

പറവൂർ: നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗവും രണ്ട് വൈദ്യുതി പോസ്റ്റും തകർന്നു. ദേശീയപാതയിൽ ഞായറാഴ്ച വൈകീട്ട് 3.45ന് ആണ് സംഭവം.

പെരുവാരത്തിനും പൂശാരിപ്പടിക്കും ഇടയിൽ ആണ് അപകടമുണ്ടായത്. കാർ ഡ്രൈവർ മാത്രമെ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. അമിത വേഗത്തിലായിരുന്ന കാറിന്‍റെ മുൻഭാഗത്തെ ടയർ പൊട്ടിയതിനെത്തുടർന്നാണ് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ചത്.

Read Also : രാജാവിനെപ്പോലെയാണ് താങ്കളുടെ പെരുമാറ്റം, താങ്കള്‍ക്ക് വേണ്ടിയാണ് കര്‍ഷകര്‍ മരിച്ചത്: പ്രധാനമന്ത്രിയെ വിമർശിച്ച് മല്ലിക്

ഇടിച്ച ഉടൻ വൈദ്യുതി ബന്ധം തകരാറിലായതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഇടപ്പള്ളിയിൽ നിന്ന്​ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പൊലീസ് എത്തുന്നതിനു മുമ്പു തന്നെ മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മൂത്തകുന്നത്തുനിന്ന്​ എത്തിയ ഹൈവേ പൊലീസെത്തി ​ഗതാ​ഗത തടസം നീക്കി. ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button