കൊച്ചി: സംസ്ഥാന പോലീസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെയും സിഐമാര്‍ ഏരിയാ സെക്രട്ടറിമാരുടെയും നിയന്ത്രണത്തിലാണെന്നും സേന എന്ന നിലയില്‍ പോലീസിനു വേണ്ട ലൈന്‍ ഓഫ് കൺട്രോൾ നഷ്ടമായെന്നും സതീശൻ പറഞ്ഞു.
പഴയകാല സെല്‍ ഭരണത്തിന്റെ പുതിയ രൂപമാണിതെന്നും പോലീസ് അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒറ്റപ്പെട്ട സംഭവമെന്നാണെന്ന് സര്‍ക്കാര്‍ പറയുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. പോലീസിനെതിരെ വ്യാപകമായി ഗുരുതര ആക്ഷേപങ്ങളാണ് ഉയരുന്നതെന്നും എന്തു കൊള്ളരുതായ്മ കാട്ടിയാലും മുഖ്യമന്ത്രി പോലീസിനെ ന്യായീകരിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.
‘സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. സ്റ്റേഷനിലെത്തിയാല്‍ അവരെ പോലീസുകാര്‍ അപമാനിക്കും. ആലുവയില്‍ ഉണ്ടായതു പോലുള്ള സംഭവങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. പൊലീസിന്റെ ആത്മവീര്യം തകര്‍ത്തതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും സിപിഎമ്മിനുമാണ്’. സതീശന്‍ വ്യക്തമാക്കി.
Post Your Comments