കവരത്തി : പുതുവത്സരത്തിൽ ലക്ഷദ്വീപിൽ അടിമുടി മാറ്റങ്ങളുമായി മോദി സർക്കാർ. ഇതിന്റെ മുന്നോടിയായി വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കേന്ദ്ര സർക്കാർ നിർമ്മിച്ച രണ്ട് ആർട്സ് ആന്റ് സയൻസ് കോളേജുകൾ ഉദ്ഘാടനം ചെയ്തു. പെൺകുട്ടികൾ അടക്കമുള്ളവർക്ക് ഉന്നത വിദ്യാഭ്യാസം നേടാനും മികച്ച ജോലി സ്വന്തമാക്കാനും പുതിയ കലാലയങ്ങൾ വഴിതുറക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
വരും തലമുറയുടെ നൈപുണ്യം വികസിപ്പിക്കേണ്ടതുണ്ട്. ഇതിനായി കൂടുതൽ ഹ്രസ്വകാല കോഴ്സുകൾ ആരംഭിക്കാൻ അദ്ദേഹം പോണ്ടിച്ചേരി സർവ്വകലാശാലയോട് ആവശ്യപ്പെട്ടു. പോണ്ടിച്ചേരി സർവ്വകലാശാലയുടെ കീഴിലാണ് ഈ കോളേജുകൾ പ്രവർത്തിക്കുന്നത്. ലക്ഷദ്വീപിൽ ഇക്കോ ടൂറിസത്തിനും മത്സ്യന്ധനത്തിലും കൂടുതൽ സാദ്ധ്യതകൾ ഉളളതിനാൽ അക്വാകൾച്ചർ, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നീ കോഴ്സുകൾ പഠിക്കാനും അദ്ദേഹം കുട്ടികളോട് നിർദ്ദേശിച്ചു. കടമത്ത് ദ്വീപിലും ആന്ത്രോത്ത് ദ്വീപിലുമാണ് കോളേജുകൾ ആരംഭിച്ചത്.
Post Your Comments