കോട്ടയം : മന്നം ജയന്തിക്ക് സമ്പൂർണ്ണ അവധി നൽകാതെ സംസ്ഥാന സർക്കാർ എൻഎസ്എസിനോട് വിവേചനം കാണിക്കുകയാണെന്ന് സംഘടനാ നേതാവ് ജി. സുകുമാരൻ നായർ. നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്. ഇത് മാറ്റാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ മുടന്തൻ ന്യായം പറയുയാണെന്നും സുകുമാരൻ നായർ പറഞ്ഞു.
എൻഎസ്എസ് ഒരു മതേതര സംഘടനയാണ്. എല്ലാ സർക്കാരുകളുടെ തെറ്റിനെയും വിമർശിച്ചിട്ടുണ്ടെന്നും നല്ലതിനെ പ്രശംസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസിനെ അവഗണിക്കുന്നവർ ചിലയിടങ്ങളിൽ നവോത്ഥാന നായകനായി മന്നത്ത് പത്മനാഭനെയും അവഗണിക്കുകയാണെന്നും ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
അതിനിടെ, മന്നത്ത് പത്മനാഭന്റെ 45ാം ജന്മദിനാഘോഷം പെരുന്നയിൽ ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ജനുവരി ഒന്നും രണ്ടും തീയതികളിലായി നടക്കേണ്ട സമ്മേളനങ്ങളും ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണത്തെ ദിനാചരണം.
Post Your Comments