Latest NewsNewsIndiaWomenLife Style

15,000 മുതല്‍ 4 ലക്ഷം രൂപ വരെ, കന്യകമാർക്ക് വില കൂടും:ചെറുപ്പക്കാരികളെ ഒരു വര്‍ഷംവരെ വാടകയ്ക്ക് നൽകുന്ന ഇന്ത്യൻ ഗ്രാമം

ഭാര്യമാരെ വാടകയ്ക്ക് കിട്ടുന്ന ഒരു ഇന്ത്യൻ ഗ്രാമമുണ്ട്, മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് അത്തരം വളരെ ദാരുണമായ ഒരു സമ്പ്രദായം ഇപ്പോഴും നടക്കുന്നത്. ‘ധദീച്’ എന്നാണ് ഇവിടുത്തുകാർ ഈ സമ്പ്രദായത്തെ വിളിക്കുന്നത്. വിവാഹം കഴിഞ്ഞതോ കഴിയാത്തതോ ആയ സ്ത്രീകളെ പണം കൊടുത്ത് വാങ്ങി കുറച്ച് മാസത്തേക്കോ വർഷത്തേക്കോ വാടകയ്‌ക്കെടുക്കുന്നതാണ് ഈ സമ്പ്രദായം. ഇതിനെതിരെ നാട്ടിലുള്ളവർ ആരും പരാതിപ്പെടാൻ തയ്യാറാകാത്തതിനാൽ ഈ ദുരാചാരം ഇപ്പോഴും പിന്തുടരപ്പെടുന്നു.

സ്ത്രീകളെ ഒരു വര്‍ഷം വരെ വാടകയ്ക്ക് നല്‍കുന്നതാണ് ഈ ആചാരം. സമ്പന്നരായ പുരുഷന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കാതെ വരുമ്പോഴും, ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിയാതെ വരുമ്പോഴും ഇവർ ഈ ചന്തയിലെത്തി സ്ത്രീകളെ വിലയ്ക്ക് വാങ്ങും. കുറഞ്ഞ വിലയ്ക്ക് ഒരു സ്ത്രീയെ പ്രതിമാസം അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ ഭാര്യയായി വാടകയ്ക്ക് എടുക്കുകയാണ് പതിവ്. ഇങ്ങനെ വാടകയ്ക്ക് വാങ്ങുകയാണെങ്കിലും ഇതിനെ വിവാഹമായിട്ടാണ് ഇവർ കാണുന്നത്. വരണമാല്യമോ താലിയോ ഒന്നുമുണ്ടാകില്ല, 10 രൂപയുടെ സ്റ്റാമ്പ് പേപ്പർ മാത്രമേ ഉണ്ടാവുകയുള്ളു. പെൺകുട്ടിയും പുരുഷനും പരസ്പരം ഒപ്പിട്ടാൽ ‘വാടക കല്യാണം’ കഴിഞ്ഞു.

Also Read:പൊലീസിന്റെ മോശം പെരുമാറ്റം ഒറ്റപ്പെട്ട സംഭവമാണെന്ന് ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ

ഇങ്ങനെ ആളുകള്‍ക്ക് മറ്റുള്ളവരുടെ ഭാര്യയെയോ, മരുമകളെയോ, മകളെയോ വരെ പണം നല്‍കി വാടകയ്ക്ക് എടുക്കാം. കരാര്‍ ഉറപ്പിച്ചതിന് ശേഷം, 10 മുതല്‍ 100 രൂപ വരെയുള്ള സ്റ്റാമ്പ് പേപ്പറില്‍ വാങ്ങുന്നയാളും സ്ത്രീയും തമ്മില്‍ കരാര്‍ ഉണ്ടാക്കുന്നു. ദൂരെ നിന്ന് പോലും ആളുകൾ ഇവിടെയെത്തി സ്ത്രീകളെ വാടകയ്‌ക്കെടുക്കുന്നു. കരാർ അവസാനിച്ചാൽ അത് പുതുക്കാണമോ കരാർ അവസാനിപ്പിക്കണമോ എന്ന് തീരുമാനിക്കാനുള്ള അവകാശം പുരുഷനാണ്. ഒരു മണിക്കൂര്‍, മുതല്‍ പരമാവധി ഒരു വര്‍ഷം വരെയായിരിക്കും കരാര്‍. കരാര്‍ അവസാനിച്ചാല്‍, സ്ത്രീകളുടെ ഈ താല്‍ക്കാലിക ഭര്‍ത്താക്കന്മാര്‍ക്ക് മറ്റ് പുരുഷന്മാരുമായി വ്യത്യസ്തമായ കരാര്‍ ഉണ്ടാക്കാനും അവരെ പുതിയ ഉടമയ്ക്ക് കൈമാറാനും കഴിയും.

‘നിങ്ങൾക്ക് ഇത് കേൾക്കുമ്പോൾ അതിശയം തോന്നാം. എന്നാൽ ഇവിടെ ഇങ്ങനെയാണ്. കരാർ തീരുന്നതിനു മുന്നേ ഭർത്താക്കന്മാർ മറ്റ് പുരുഷന്മാർക്ക് തങ്ങളുടെ ഭാര്യമാരെ വിൽക്കും. അവർക്ക് പണം ഇല്ലാതെ വന്നാൽ അവർ തങ്ങളുടെ ഭാര്യാമാരെ മാർക്കറ്റിൽ എത്തിക്കും’, ശിവപുരിയിലെ ഒരു യുവതി പറയുന്നു.

Also Read:രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയവർ ഉപയോഗിച്ചത് വീട്ടമ്മയുടെ സിം കാർഡ്, മൊബൈൽ കട ഉടമ അറസ്റ്റിൽ

ചില പുരുഷന്‍മാര്‍ തങ്ങളുടെ ഭാര്യമാരെ വരെ വില്‍ക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്ത സംഭവങ്ങളുമുണ്ട്. ഭാര്യമാരെ യാതൊരു മടിയുമില്ലാതെ, സന്തോഷത്തോടെ വാടകയ്ക്ക് കൊടുക്കുന്ന ഭർത്താക്കന്മാർ ആണ് ഇവിടെയുള്ളത്. പണം സമ്പാദിക്കാനുള്ള ഒരു മാർഗമായി ഇത് മാറുകയും ചെയ്യുന്നുണ്ട്. സ്ത്രീ ആണ് ഇടയ്ക്ക് വെച്ച് കരാർ ലംഘിക്കുന്നതെങ്കിൽ അവർ ഒരു നിശ്ചിത തുക ഭർത്താവിന് നൽകേണ്ടതാണ് വരുന്നു. മാര്‍ക്കറ്റില്‍ അവിവാഹിതരായ പെണ്‍കുട്ടികളാണ് കൂടുതലും. പെണ്‍കുട്ടികളുടെ വില 15,000 മുതല്‍ 4 ലക്ഷം രൂപ വരെയാണെന്ന് പറയപ്പെടുന്നു. കന്യകമാരാണെങ്കിൽ വില കൂടും. നിർധനരായ മാതാപിതാക്കൾക്ക് മറ്റ് വഴികളില്ലാതെയാണ് പെണ്മക്കളെ മാർക്കറ്റിൽ കൊണ്ടുചെന്നാക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. മധ്യപ്രദേശില്‍ മാത്രമല്ല, ഗുജറാത്തിലെ ചില പ്രദേശങ്ങളിലും ഇത്തരം കേസുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നാണ് നവഭാരത് പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button