KeralaLatest NewsNewsIndia

ഒരു സംസ്ഥാനങ്ങൾക്കും നൽകാത്ത ഇളവ്, 5,000 കോടി നൽകാമെന്ന് കേന്ദ്രം: വാങ്ങിക്കൂടേ എന്നു സുപ്രീം കോടതി, പോരെന്ന് കേരളം

ന്യൂഡൽഹി: കേരളത്തിനു 5,000 കോടി രൂപ നൽകാമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. എന്നാൽ 10,000 കോടിയെങ്കിലും വേണമെന്നാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വെച്ചിരുന്ന ആവശ്യം. അടുത്ത സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയിലെ തുക ഉടൻ നൽകാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി പറഞ്ഞതു കൊണ്ടാണ് ഇതു സമ്മതിക്കുന്നതെന്നാണ് കേന്ദ്രം കോടതിയിലെ വാദപ്രതിവാദത്തിനിടെ വ്യക്തമാക്കിയത്.

മറ്റു സംസ്ഥാനങ്ങൾക്കൊന്നും നൽകാത്ത ഇളവുകളാണു കേരളത്തിനു നൽകുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. മറ്റുള്ളവരും ആവശ്യപ്പെട്ടെങ്കിലും മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ആർക്കും ഒന്നും കൊടുത്തിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന് വേണ്ടി കബിൽ സിബൽ ആണ് ഹാജരായത്. 5,000 കോടി ഒന്നുമാകില്ലെന്നും 10,000 കോടിയെങ്കിലും കിട്ടണമെന്നുമാണും അദ്ദേഹം കോടതിയിൽ വാദിച്ചത്.

5,000 കോടി വാങ്ങിക്കൂടേയെന്നാണ് കോടതി കേരളത്തോട് ചോദിച്ചത്. എന്നാൽ, ഈ തുക വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു കേരളം. മാർച്ച് 21 ന് കേസിൽ കോടതി വിശദമായ വാദം കേൾക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button