Latest NewsNewsIndia

പുതുവത്സര ദിനത്തില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തിയത് അഞ്ച് ലക്ഷം പേര്‍

തീര്‍ത്ഥാടകരെ ആകര്‍ഷിച്ചത് ക്ഷേത്ര ഇടനാഴി

ലക്നൗ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പുതുവത്സര ദിനത്തില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തിയത് അഞ്ച് ലക്ഷം പേരാണെന്ന് റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് റെക്കോര്‍ഡ് നേട്ടമാണ് കാശി വിശ്വനാഥ ക്ഷേത്രം കൈവരിച്ചിരിക്കുന്നത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴിയാണ് തീര്‍ത്ഥാടകരുടെ പ്രധാന ആകര്‍ഷണ കേന്ദ്രം.

Read Also : സ്വന്തം ചേച്ചിയെ പോലെ കണ്ട സ്ത്രീയുടെ ഭർത്താവിനെ അല്ലേ നീ തട്ടിയെടുത്തത്?: അന്നപൂർണിയോട് ലക്ഷ്മി രാമകൃഷ്ണൻ

ചരിത്രത്തില്‍ ആദ്യമായാണ് ഇവിടേയ്ക്ക് ഇത്രയും കൂടുതല്‍ ആളുകള്‍ എത്തുന്നത്. പ്രധാന ആഘോഷമായ മഹാശിവരാത്രി ദിനത്തില്‍ പരമാവധി രണ്ടര ലക്ഷം പേരാണ് കാശി സന്ദര്‍ശിക്കാറുള്ളത്. പുതുവത്സരത്തില്‍ ഒരു ലക്ഷം പേര്‍ ഇവിടേക്ക് എത്തുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ കാശി സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നും കണക്കാക്കുന്നു.

വിശ്വനാഥ ക്ഷേത്ര ഇടനാഴിയ്ക്ക് ലഭിച്ച ജനപ്രീതിയാണ് കാശിയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കിന് കാരണം എന്ന് ക്ഷേത്ര അധികൃതര്‍ പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button