NattuvarthaLatest NewsKeralaNews

ഗസ്റ്റ് ഹൗസിൽ നിന്ന് സമാധിവരെ കാൽനടയായി വന്ന മന്ത്രി, തികഞ്ഞ ആദരവ് തോന്നി, ലാൽ സലാം സഖാവെ: അരുൺ ഗോപി

തിരുവനന്തപുരം: മന്ത്രി പി പ്രസാദിനെക്കുറിച്ച് സംവിധായകൻ അരുൺ ഗോപി എഴുതിയ കുറിപ്പ് വൈറലാകുന്നു. പേരിനൊപ്പം മാത്രം ഔദ്യോഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള, പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് എന്നാണ് അരുൺ ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.

Also Read:ഭാര്യയെ സംശയം, വീട്ടിൽ കാത്തുനിന്നു: മകന്റെ മുന്നിലിട്ട് ദീപു ജിൻസിയെ പലതവണ വെട്ടി, അറസ്റ്റ്

‘ഗസ്റ്റ് ഹൗസിൽ നിന്നും സമാധിവരെ കാൽനടയായി വരിക ഒരു സ്ലിപ്പര്‍ ചെരുപ്പും സാധാരണ മുണ്ടും ഷര്‍ട്ടും ധരിക്കുക ഇതല്ലല്ലോ കീഴ്‌വഴക്കം. സാധാരണ ആഡംബരങ്ങളുടെ പാരമ്യതയില്‍ അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറില്‍ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകള്‍ക്കിടയില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമായിരുന്നു’, അരുൺ ഗോപി കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ന് ഞാനൊരു കാഴ്ച കണ്ടു. രാവിലെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ നില്‍ക്കുമ്പോള്‍ രണ്ടു പോലീസുകാര്‍ക്കൊപ്പം ഒരാള്‍ നടന്നു പോയി, വാതിക്കല്‍നിന്ന എസ് ഐ ആരോ പോകുന്നു എന്ന രീതിയില്‍ നിന്നപ്പോൾ (ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം) സിഐ ഓടി വന്നു ആ പോലീസ് ഓഫീസറെ വഴക്കു പറഞ്ഞു ‘എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്’ എന്ന്, എന്ത് തെറ്റു ചെയ്തെന്ന് മനസിലാകാതെ മിഴിച്ചു നിന്ന എസ് ഐ അറിയാതെ ചോദിച്ചു പോയി ‘അതിനാരാണ് അദ്ദേഹം’?
സി ഐ ഒരല്‍പ്പം ഈര്‍ഷ്യയോട് പറഞ്ഞു ‘എടോ അത് മന്ത്രിയാടോ’ കണ്ടു നിന്ന എനിക്ക് അത്ഭുതം തോന്നി.

ഗസ്റ്റ് ഹൗസിൽ നിന്നു സമാധിവരെ കാൽനടയായി വരിക, ഒരു സ്ലിപ്പര്‍ ചെരുപ്പും സാധ മുണ്ടും ഷര്‍ട്ടും ധരിക്കുക ഇതല്ലല്ലോ കീഴ്‌വഴക്കം. സാധാരണ ആഡംബരങ്ങളുടെ പാരമ്യതയില്‍ അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറില്‍ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകള്‍ക്കിടയില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമായിരുന്നു. പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് ആയിരുന്നു അത്. അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യാമായാണ് കാണുന്നത് പോലും. തികഞ്ഞ ആദരവ് തോന്നി. ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളില്‍ കാണുമ്പോള്‍ ആണ് ആശ്വാസകരമായി മാറുന്നത്. ലാല്‍ സലാം സഖാവെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button