KeralaLatest NewsNews

സിപിഐ വധുവിന് സിപിഎമ്മില്‍ നിന്ന് വരന്‍: ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് സിപിഐക്കാര്‍

എ ഓമനക്കുട്ടന്‍ ഇരുവര്‍ക്കും തുളസിമാല നല്‍കി, ഇത് പരസ്പരം അണിയിച്ച് വളരെ ലളിതമായാണ് ചടങ്ങുകള്‍ നടന്നത്.

ആലപ്പുഴ: സിപിഐ വധുവിന് സിപിഎമ്മില്‍ നിന്ന് വരന്‍, ചടങ്ങില്‍ പങ്കെടുക്കാതെ സിപിഐ നേതാക്കള്‍. സിപിഐയുടെ ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം പി.അഞ്ജുവും സിപിഎമ്മിന്‍റെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് അംഗം എ അജീഷും തമ്മിലുള്ള വിവാഹം സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസിൽ വച്ച് ഇന്നലെയാണ് നടന്നത്. ലളിതമായ ചടങ്ങില്‍ ശ്രദ്ധേയമായത് സിപിഐ നേതാക്കളുടെ അസാന്നിധ്യമായിരുന്നു. സിപിഎം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടനാണ് ചടങ്ങുകളുടെ നേതൃത്വം വഹിച്ചത്.

Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ…

എ ഓമനക്കുട്ടന്‍ ഇരുവര്‍ക്കും തുളസിമാല നല്‍കി, ഇത് പരസ്പരം അണിയിച്ച് വളരെ ലളിതമായാണ് ചടങ്ങുകള്‍ നടന്നത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇതോടെയാണ് വിവാഹം നടത്താന്‍ സിപിഎം മുന്നിട്ടിറങ്ങിയത്. ചുവപ്പു കരയുള്ള മുണ്ടും നേര്യതും ചുവപ്പു ബ്ലൗസും അണിഞ്ഞ് അഞ്ജുവെത്തിയപ്പോള്‍ ചുവപ്പ് കരയുള്ള മുണ്ടും ചുവപ്പു ഷർട്ടുമായിരുന്നു അജീഷിന്‍റെ വേഷം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട മുരിങ്ങനാട്ട് വീട്ടിൽ അശോകന്റെയും പരേതയായ സുഷമയുടെയും മകനായ അജീഷ് സിപിഎം ആമയിട ബ്രാഞ്ച് അംഗമാണ്. പുറക്കാട് പൊക്കപ്പുറത്ത് ഫൽഗുനന്റെയും ഉമയമ്മയുടെയും മകളായ അഞ്ജു സിപിഐ പഴയങ്ങാ‌ടി ബ്രാഞ്ച് അംഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button