NattuvarthaLatest NewsKeralaNews

സി.പി.ഐയെക്കുറിച്ച് അറിയാൻ ഗണേഷ് കുമാർ പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയോട് ചോദിക്കണം; എൽ.ഡി.എഫ് യോഗത്തിൽ വാക്കേറ്റം

തങ്ങൾ പിറപ്പുദേഷം ഉളളവരല്ല

പത്തനാപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് നിന്നും ജനവിധി തേടുകയാണ് കെ.ബി ഗണേഷ് കുമാര്‍. സി.പി.ഐ നേതാക്കള്‍ കാലുവാരല്‍ നടത്തുന്നുവെന്ന ആരോപണമുണ്ടെന്നു എൽ.ഡി.എഫ് പത്തനാപുരം തെരഞ്ഞെടുപ്പ് മണ്ഡലത്തില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഗണേഷ് കുമാർ പറഞ്ഞത് വിവാദത്തിൽ. ഇതിന്റെ പേരിൽ എം എൽ എയും സി.പി.ഐ നേതാക്കളും തമ്മില്‍ വാക്കേറ്റം.

സി.പി.ഐ നേതാക്കള്‍ കാലുവാരല്‍ നടത്തുന്നതായി പൊതുവെ ആക്ഷേപം ഉണ്ടെന്നും ഇതിനെ മറികടക്കാന്‍ പത്രസമ്മേളനം വിളിച്ച് നേതാക്കള്‍ വ്യക്തത വരുത്തണമെന്നുമായിരുന്നു കെബി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടത്. എന്നാൽ ആക്ഷേപങ്ങൾ തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എസ്. വേണുഗോപാല്‍, മണ്ഡലം സെക്രട്ടറി എം. ജിയാസുദീന്‍ എന്നിവര്‍ രംഗത്തെത്തി. തങ്ങൾ പിറപ്പുദേഷം ഉളളവരല്ലെന്നും സി.പി.ഐയെക്കുറിച്ച് മനസ്സിലാക്കാന്‍ ഗണേഷ് കുമാറിന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയോട് ചോദിക്കണമെന്ന് നേതാക്കൾ പറഞ്ഞു.

ഗണേഷ് കുമാര്‍ എല്‍.ഡി.എഫില്‍ എത്തിയ ശേഷം അഞ്ച് വര്‍ഷത്തിനിടെ ഒരാവശ്യത്തിനും എം.എൽ.എയുടെ ഓഫീസില്‍ പോയിട്ടില്ല. ഗണേഷ്കുമാറിന് ആക്ഷേപമുണ്ടായിരുന്നെങ്കില്‍ നേതൃതല സ്റ്റിയറിംഗ് കമ്മിറ്റിയില്‍ പറയണമായിരുന്നെന്നും വിമർശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button