തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് തീരുമാനമായി. സിപിഎം-സിപിഐ സീറ്റുകളില്‍ വലിയ തര്‍ക്കങ്ങള്‍ ഇല്ലാതെയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടിക അന്തിമമാക്കാന്‍ എട്ടിന് ഇടതുമുന്നണി നേതൃയോഗം ചേരും. സിപിഎം, സിപിഐ കേന്ദ്ര, സംസ്ഥാന നേതൃയോഗങ്ങള്‍ക്കുശേഷമാണ് ഇതെന്നതിനാല്‍ പട്ടിക സംബന്ധിച്ച പ്രഖ്യാപനം ഇതേ യോഗത്തില്‍ പ്രതീക്ഷിക്കുന്നു.
തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള 2 മേഖലാജാഥകള്‍ക്കു ശനിയാഴ്ച തൃശൂരില്‍ സമാപനമായതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് ഇടതുപാര്‍ട്ടികള്‍ കടന്നു. സിപിഐയുടെ 4 സീറ്റുകളെക്കുറിച്ച് ഇന്നു നേതൃയോഗങ്ങള്‍ തീരുമാനമെടുക്കും. നാളെ ഡല്‍ഹിയിലാരംഭിക്കുന്ന സിപിഐ ദേശീയനിര്‍വാഹക സമിതിയുടെ അംഗീകാരത്തിനു പട്ടിക സമര്‍പ്പിക്കും. ഇന്നു സമാപിക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം നാളെയും മറ്റന്നാളും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. 7, 8 തീയതികളിലാണു സംസ്ഥാന കമ്മിറ്റി.
Post Your Comments