Latest NewsIndia

സിപിഎം പ്രകടന പത്രിക പുറത്ത്

മിനിമം കൂലി പ്രതിമാസം 18,000 രൂപയായി ഉറപ്പുവരുത്തുത്തും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സിപിഎം പ്രകടന പത്രിക പുറത്താക്കി. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകടന പത്രിക അവതരിപ്പിച്ചത്. പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ:

  • മിനിമം കൂലി പ്രതിമാസം 18,000 രൂപയായി ഉറപ്പുവരുത്തുത്തും.
  • കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉത്പാദനത്തിന്റെ 50 ശതമാനത്തില്‍ കുറയാതെ വില ഉറപ്പ് വരുത്തും
  • എല്ലാ കുടുംബങ്ങള്‍ക്കും പൊതുവിതരണ സംവിധാനം വഴി 35 കിലോ അരി
  • പ്രതിമാസം 6000 രൂപ വാര്‍ധക്യകാല പെന്‍ഷന്‍
  • തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം നല്‍കും
  • ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ട് രൂപ നിരക്കില്‍ 7 കിലോ അരി ലഭ്യമാക്കും.
  • പട്ടികജാതി പട്ടിക വര്‍ഗകാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം

അതേസമയം ഇടതുപക്ഷ ശക്തി വര്‍ദ്ധിപ്പിക്കുമെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുകയുമാണ് ഇടതു പക്ഷത്തിന്റെ ലക്ഷ്യമെന്നും യെച്ചൂരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button