AlappuzhaLatest NewsKeralaNattuvarthaNews

കൊലപാതകങ്ങൾക്ക്‌ പിന്നാലെ ആലപ്പുഴയിൽ വർഗീയകലാപം നടക്കാതിരുന്നത്‌ കേരളത്തിൽ പിണറായി സർക്കാർ ഭരിക്കുന്നതുകൊണ്ട്: കോടിയേരി

ആലപ്പുഴ: കൊലപാതകങ്ങൾക്ക്‌ പിന്നാലെ ആലപ്പുഴയിൽ വർഗീയകലാപം നടക്കാതിരുന്നത്‌ കേരളത്തിൽ പിണറായി സർക്കാർ ഭരിക്കുന്നതുകൊണ്ടാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആലപ്പുഴയെ കലാപഭൂമിയാക്കാനും മതധ്രുവീകരണത്തിലൂടെ വർഗീയകലാപം ഉണ്ടാക്കാനുമുള്ള ആസൂത്രിതശ്രമമാണ്‌ നടന്നതെന്നും ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്കുലർ മാർച്ചിൽ പങ്കെടുക്കവെ കോടിയേരി പറഞ്ഞു.

‘പോലീസിന്റെ ശക്തമായ ഇടപെടൽകൊണ്ടാണ്‌ ഇവിടെ ഒരു വർഗീയ കലാപം ഒഴിവായത്‌. വർഗീയകലാപങ്ങൾ അടിച്ചമർത്തും. ഇസ്ലാമികരാഷ്‌ട്രം എന്ന വികാരമുണ്ടാക്കാനാണ്‌ എസ്‌ഡിപിഐയുടെ ശ്രമം. ഏറ്റുമുട്ടി മരിച്ചാൽ സ്വർഗത്തിലെത്താമെന്നു പറഞ്ഞ്‌ ചാവേറുകളെ സൃഷ്‌ടിക്കുകയാണ്‌. ജനങ്ങളെ രംഗത്തിറക്കി വർഗീയധ്രുവീകരണത്തെ നേരിടും. ഇവിടെ വർഗീയകലാപം നടക്കാതിരുന്നത്‌ കേരളത്തിൽ പിണറായി സർക്കാർ ഭരിക്കുന്നതുകൊണ്ട് മാത്രമാണ്’. കോടിയേരി വ്യക്തമാക്കി.

പോലീസ് സേനയിൽ വൻ അഴിച്ചു പണിയുമായി സ‍ർക്കാർ: ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് എഡിജിപിയായി സ്ഥാനക്കയറ്റം

ഭൂരിപക്ഷം മുസ്ലിങ്ങളും മതനിരപേക്ഷവാദികളാണെന്നും വിദ്യാർത്ഥിയായിരുന്നപ്പോൾ മുതൽ വിപ്ലവപ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച എച്ച്‌ സലാം എംഎൽഎ എസ്‌ഡിപിഐക്കാരനെന്നാണ്‌ ആർഎസ്എസ് പറയുന്നതെന്നും കോടിയേരി പറഞ്ഞു. എന്ത് വില കൊടുത്തും മതനിരപേക്ഷ സംസ്ഥാനമായി കേരളത്തെ നിലനിർത്താനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button