AlappuzhaLatest NewsKeralaNattuvarthaNews

എസ്‌ഡിപിഐക്കാരനാണെന്ന് പരാമര്‍ശം:ഒരുകോടി രൂപ നഷ്ടപരിഹാരം വേണം, കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ച് എച്ച് സലാം എംഎൽഎ

ആലപ്പുഴ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ക്കെതിരെ വക്കീല്‍ നോട്ടീസയച്ച് എച്ച് സലാം എംഎല്‍എ. സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസില്‍ എച്ച് സലാം ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും സലാം നോട്ടീസില്‍ അറിയിച്ചു.

ആലപ്പുഴയിൽ നടന്ന ഇരട്ട കൊലപാതകങ്ങള്‍ക്ക് പിന്നാലെയാണ് സുരേന്ദ്രന്‍ എച്ച് സലാമിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ഡിസംബര്‍ 21ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എച്ച് സലാം എസ്‌ഡിപിഐക്കാരനാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചത്. 25ന് കോട്ടയത്ത് നടത്തിയ മാധ്യമപ്രതികരണത്തിലും സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചിരുന്നു.

നികുതി വെട്ടിപ്പ്: ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമിക്കും ഓപ്പോക്കും1000 കോടി പിഴ ചുമത്താനൊരുങ്ങി ആദായനികുതി വകുപ്പ്

നാക്കിന് എല്ലില്ലാത്ത ഒരു വര്‍ഗ്ഗീയവാദിയുടെ പുലമ്പലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയെന്ന് എച്ച് സലാം പറഞ്ഞു. സുരേന്ദ്രന്റെ പുലമ്പലിന് കറുകംപുല്ലിന്റെ വില പോലും കല്പിക്കുന്നില്ലെന്നും ആലപ്പുഴയിലെ നിഷ്ടൂരമായ കൊലപാതകത്തെ മുന്‍നിര്‍ത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം യഥാര്‍ത്ഥ പ്രതികളെ രക്ഷപെടുത്തുവാനുള്ള നീക്കത്തിന്റെ തുടക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സലാം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button