ഡൽഹി: നികുതി വെട്ടിപ്പ് നടത്തിയതിന് ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമിക്കും ഓപ്പോക്കും പിഴ ചുമത്താനൊരുങ്ങി ആദായനികുതി വകുപ്പ്. കഴിഞ്ഞയാഴ്ച ഐടി വകുപ്പ് രാജ്യത്തെ ഇരുകമ്പനികളുടെയും വിവിധ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ചെലവുകൾ ഊതിപ്പെരുപ്പിച്ചതിനെ തുടർന്ന് നികുതിയിനത്തിൽ കമ്പനികൾ 1,400 കോടിയോളം രൂപ ലാഭമുണ്ടാക്കിയതായി കണ്ടെത്തി. ഇതേതുടർന്ന് ഇരു കമ്പനികൾക്കും 1000 കോടി രൂപ പിഴ ചുമത്തിയേക്കുമെന്നാണ് ലഭ്യമായ വിവരം.
കമ്പനികളുടെ ഡൽഹി, കർണാടക, തമിഴ്നാട്, അസ്സം, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽസ്ഥാപനങ്ങളിൽ ഡിസംബർ 21നായിരുന്നു റെയ്ഡ്. വിദേശ ഫണ്ടുകളുടെ ഉറവിടം സംശയം ജനിപ്പിക്കുന്നതാണെന്നും കമ്പനികളുടെ അനുബന്ധ സംരംഭങ്ങളുമായുള്ള ഇടപാടുകൾ വെളിപ്പെടുത്തുന്നതിന് 1961ലെ ആദായനികുതി നിയമപ്രകാരം നിർദേശിച്ചിട്ടുള്ള ഉത്തരവ് ഈ കമ്പനികൾ പാലിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Post Your Comments