ജമ്മു കശ്മീർ: ഭീകരർക്കെതിരെ ശക്തമായ നടപടികലുമായി ഇന്ത്യൻ സൈന്യം. കശ്മീരിൽ കഴിഞ്ഞ ദിവസം ആറ് ഭീകരരെ വകവരുത്തിയെന്ന് ജമ്മു കശ്മീർ പോലീസ് .ജി വിജയ് കുമാർ അറിയിച്ചു. തുടർന്ന് വെള്ളിയാഴ്ച മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തുവന്നു. ശ്രീനഗറില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെട്ടതെന്നാണ് ലഭ്യമായ വിവരം.
കൊല്ലപ്പെട്ടതിൽ ഒരാള്‍ ജെയ്ഷെ മുഹമ്മദ് ഭീകരനായ സുഹൈല്‍ അഹമ്മദ് റാഥേര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിസംബര്‍ 13ന് സേവാനില്‍ പോലീസ് ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരനാണ് സുഹൈല്‍. അന്നത്തെ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കൊല്ലപ്പെട്ട മറ്റ് രണ്ട് ഭീകരരുടെ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല. ഏറ്റുമുട്ടലില്‍ മൂന്നു പോലീസുകാര്‍ക്കും ഒരു സിആര്‍പിഎഫ് ജവാനും പരിക്കേറ്റിട്ടുണ്ട്.
തുണിത്തരങ്ങള്‍ക്കും ചെരുപ്പിനും ഉടനെ നികുതി വര്‍ധിപ്പിക്കില്ല
അതേസമയം, കഴിഞ്ഞ ദിവസം സൈന്യം വധിച്ച ആറ് ഭീകരരിൽ രണ്ട് പേർ പാകിസ്ഥാനിൽ നിന്നും നുഴഞ്ഞു കയറിയവരാണെന്ന് കണ്ടെത്തിയിരുന്നു. പ്രാദേശികമായി റിക്രൂട്ട് ചെയ്ത ഭീകരരായിരുന്നു രണ്ട് പേർ. മറ്റ് രണ്ട് പേരെ തിരിച്ചറിയാനായില്ല. ഈ ഓപ്പറേഷനോട് കൂടി ജമ്മു കശ്മീര്‍ പോലീസിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട എല്ലാ ഭീകരരും കൊല്ലപ്പെട്ടതായി സേന അറിയിച്ചു. കുൽഗാമിലും, അനന്തനാഗ് എന്നിവിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.
Post Your Comments