ഡൽഹി: മോദി സര്‍ക്കാറിന്റെ വാക്‌സീന്‍ വാഗ്ദാനം നടപ്പായില്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനത്തിന് മറുപടിയുവുമായി ബിജെപി. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വക്താവ് സഞ്ജു വെര്‍മ രംഗത്തെത്തി. വിദേശത്തെ കടല്‍ തീരത്തിരുന്ന് ട്വീറ്റ് ചെയ്യുന്ന കോമാളിയാണ് രാഹുല്‍ ഗാന്ധിയെന്ന് സഞ്ജു പരിഹസിച്ചു.
‘എവിടെയാണ് രാഹുല്‍ ഗാന്ധി. സര്‍ക്കാറിനെ വിമര്‍ശിക്കുകയല്ലാതെ ഈ കൊവിഡ് കാലത്ത് ഇറ്റലിയില്‍ അദ്ദേഹം എന്ത് ചെയ്യുകയാണ്. വയനാടിന് വേണ്ടി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം വാക്‌സിനെടുത്തിട്ടില്ലേ. വിദേശ തീരങ്ങളിലിരുന്നു വിഡ്ഢിത്തം ട്വീറ്റ് ചെയ്യുകയല്ലാതെ അദ്ദേഹത്തിന്റെ ഹോബി എന്താണെന്ന് ഒരു ധാരണയുമില്ല.’ സഞ്ജു വെര്‍മ പറഞ്ഞു.
അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും 2021 അവസാനത്തോടുകൂടി വാക്‌സീന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും ഇപ്പോഴും രണ്ട് ഡോസ് വാക്‌സീന്‍ ലഭിക്കാത്തവര്‍ നിരവധിപ്പേരുണ്ടെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത്തിനെതിരെ വിമര്‍ശനമുയർന്നിരുന്നു.
Post Your Comments