തിരുവനന്തപുരം : സര്‍വകലാശാല ചാന്‍സലര്‍ പദവി വഹിക്കില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചാന്‍സലറായി തുടരില്ലന്ന തീരുമാനം നിയമവിരുദ്ധമാണെന്നും ഗവര്‍ണര്‍ നിയമത്തിന് അതീതനായ ആളല്ലെന്നും സതീശന്‍ പറഞ്ഞു.
നാട്ടിലുള്ള നിയമങ്ങള്‍ ഗവര്‍ണര്‍ അനുസരിക്കണം. സര്‍ക്കാര്‍ നിയമലംഘനം നടത്തി, അതുപോലെ ഗവര്‍ണറും ഇപ്പോള്‍ നിയമവിരുദ്ധമായാണ് സംസാരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. ഗവര്‍ണറുടെ തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Read Also : സദ്ദാമിനൊപ്പം ലഭിച്ച കൂറ്റൻ സമ്പത്തെവിടെ.? : ഇറാഖി പൗരന്റെ വെളിപ്പെടുത്തലുകൾ
സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി ഈ മാസം എട്ടിന് താന്‍ ഒഴിഞ്ഞതാണെന്ന് ഇന്നലെയാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. ആ സ്ഥാനം ഇനി ഏറ്റെടുക്കില്ലെന്നും കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍, ഹൈക്കോടതിയുടെ നോട്ടീസ് സര്‍ക്കാരിന് കൈമാറുമെന്നും ഗവര്‍ണര്‍ അറിയിച്ചു. തുടര്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments