KeralaLatest NewsNews

മരിച്ച വിസ്മയയുടെ ഫോണ്‍ ജിത്തു ഉപയോഗിച്ചിരുന്നു: ഇളയ സഹോദരി ജില്ല വിട്ടെന്ന് പൊലീസ്

മരിച്ച വിസ്മയയുടെ ഫോണ്‍ ജിത്തു ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫാക്കി.

എറണാകുളം: വടക്കന്‍ പറവൂരില്‍ വീടിനുളളില്‍ കത്തിക്കരിഞ്ഞ് നിലയില്‍ കണ്ടെത്തിയ വിസ്മയുടെ മരണത്തില്‍ ഇളയ സഹോദരി ജിത്തുവിനായി അന്വേഷണം ശക്തമാക്കി പൊലീസ്. സഹോദരി ജിത്തു എറണാകുളം ജില്ല വിട്ടുപോയതായാണ് പൊലീസ് നിഗമനം. അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ മകള്‍ വിസ്മയ (25) ആണ് വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത്.

അതേസമയം, സഹോദരി ജിത്തു ട്രെയിന്‍ മാര്‍ഗം അയല്‍ സംസ്ഥാനങ്ങളിലേക്ക് കടന്നതായും സൂചനയുണ്ട്. കൊലപാതകത്തില്‍ മൂന്നാമത് ഒരാളുടെ സാന്നിദ്ധ്യമുണ്ടോയെന്നതും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. കൊടുങ്ങല്ലൂരില്‍ ചിലര്‍ കണ്ടതായി അറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ വ്യാപകമായ തിരച്ചില്‍ നടത്തുകയാണ് പൊലീസ്.

Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ…

മരിച്ച വിസ്മയയുടെ ഫോണ്‍ ജിത്തു ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫാക്കി. സംഭവ ശേഷം ജിത്തു വീട്ടില്‍ നിന്നും ഓടിപ്പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്താനാകാത്തത് പൊലീസിന് വെല്ലുവിളിയാണ്. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായി കത്തിയിരുന്നു. അതില്‍ ഒന്നില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button