തൃശൂർ: കൊരട്ടി ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങി. അതേസമയം പ്രദേശത്ത് ആളപായമോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വനംവകുപ്പും പൊലീസും കാട്ടിലേക്ക് അയക്കാൻ ശ്രമം നടത്തുകയാണ്.
അയ്യന്പുഴ ഭാഗത്തെ കാട്ടില്‍ നിന്ന് വഴി തെറ്റിയെത്തിയതാണ് കാട്ടുപോത്തെന്നാണ് നിഗമനം. കാട്ടുമൃഗങ്ങൾ ഇറങ്ങുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇതിന് പരിഹാരം കാണാൻ അധികൃതരോട് കൊരട്ടി ജനവാസ മേഖലയിലെ ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. നടപടിയില്ലാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്.
Post Your Comments