കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിൽ കാട്ടുപോത്ത് ഇറങ്ങി. ജനവാസ മേഖലയിലാണ് കാട്ടുപോത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പെരുവണ്ണാമൂഴി വനമേഖലയിൽ നിന്ന് വന്നതായാണ് സൂചന. കാട്ടുപോത്ത് ഇറങ്ങിയതോടെ സംഭവസ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി. കൂരാച്ചുണ്ട് അങ്ങാടിക്ക് സമീപം ചാലിടമെന്ന സ്ഥലത്താണ് കാട്ടുപോത്തിന്റെ വിഹാരം.
ഇന്നലെ വൈകിട്ട് പ്രദേശവാസികൾ കാട്ടുപോത്തിനെ കണ്ടിരുന്നു. എന്നാൽ, ഇന്ന് രാവിലെയും പല ഭാഗങ്ങളിലായി കാട്ടുപോത്തിനെ കണ്ടതോടെയാണ് സംഭവം സ്ഥിരീകരിച്ചത്. തുടർന്ന് നാട്ടുകാർ തിരച്ചിലിനിറങ്ങുകയായിരുന്നു. ആൾതാമസമില്ലാത്ത വീടിന്റെ പറമ്പിലാണ് കാട്ടുപോത്തിനെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഈ വീടിന്റെ ഗെയ്റ്റ് അടച്ചിട്ടുണ്ട്. നിലവിൽ, വീടിന്റെ പരിസരത്ത് തന്നെ കാട്ടുപോത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. കാട്ടുപോത്തിനെ തിരികെ കാട്ടിലേക്ക് തന്നെ തുരത്താനുള്ള നടപടികളും വനം വകുപ്പ് ആരംഭിച്ചു.
Also Read: കേന്ദ്രസർക്കാർ ഇടപെടൽ ഫലം കണ്ടു! നീക്കം ചെയ്ത ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി
Post Your Comments