KeralaLatest NewsIndiaNews

മുഖ്യമന്ത്രിക്കായി 4 പുതിയ കറുത്ത ഇന്നോവകൾ വാങ്ങി പോലീസ്: ചിലവാക്കിയത് 62 ലക്ഷം രൂപ, ശുപാർശ നൽകിയത് ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി 4 കറുത്ത ഇന്നോവകൾ വാങ്ങി കേരളം പോലീസ്. മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാനും എസ്കോടിനുമായി വാഹന വ്യൂഹത്തിലേക്കുമായാണ് നാല് പുതിയ വാഹനങ്ങൾ വാങ്ങിയത്. മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശുപാർശയിലാണ് ഈ നിറം മാറ്റം. ഇതിനായി നാല് പുതിയ ഇന്നോവകൾ പൊലീസ് വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറുകൾ വാങ്ങാൻ പൊലീസിന് സ്പെഷ്യൽ ഫണ്ട് അനുവദിച്ചിരുന്നു. ഇതിനായി സെപ്റ്റംബറില്‍ 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവ് നേരത്തെ ഇറങ്ങിയിരുന്നു. മുഖ്യമന്ത്രിക്ക് പൈലറ്റും എസ്‌കോര്‍ട്ടുമായി പോകാനാണ് നാല് പുതിയ കാറുകള്‍ വാങ്ങിയത്. കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ.

Also Read:തെരഞ്ഞെടുപ്പില്‍ വീഴ്ച: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാല്‍ കാറുകള്‍ മാറ്റണം എന്നായിരുന്നു സര്‍ക്കാരിനോട് പൊലീസ് മേധാവിയുടെ ശുപാര്‍ശ. ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകള്‍ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സമാനതകളില്ലാത്ത സവിശേഷതകളും പുതിയ കണക്റ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഇന്നോവ ക്രിസ്റ്റയെന്നാണ് കമ്പനി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button