Latest NewsKeralaNews

ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണി: വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഉള്ള ചെപ്പടി വിദ്യകളെന്ന് ലീഗ്, പ്രതിഷേധം

യഹ്‌യക്കെതിരെ രൂക്ഷവിമര്‍ശനവുമായി സത്യധാര സര്‍ക്കുലേഷന്‍ ചെയര്‍മാന്‍ ഖാസിം ദാരിമി പന്തിപ്പൊയിലും രംഗത്ത് എത്തി.

കല്‍പ്പറ്റ: സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ വധഭീഷണി ‘വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഉള്ള ചെപ്പടി വിദ്യകള്‍’ ആണെന്ന വയനാട് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയുടെ കമന്റിനെതിരെ സമസ്തയുടെ വ്യാപക പ്രതിഷേധം. വയനാട് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ്‌യഖാന്‍ തലക്കലിനെതിരെയാണ് പ്രതിഷധം. ജിഫ്രി തങ്ങള്‍ക്കെതിരായി വധഭീഷണി വന്നെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ‘വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ചില ചെപ്പടിവിദ്യകള്‍,നാണക്കേട്’ എന്ന് യഹ്‌യഖാന്‍ കമന്റ് ചെയ്തത്.

സയ്യിദുല്‍ ഉലമയെ അവഹേളിക്കുന്നത് നോക്കിനില്‍ക്കില്ലെന്നും ലീഗ് യഹ്‌യഖാനെ തിരുത്തണമെന്നും എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാക്കമ്മറ്റി പ്രതിഷേധ കുറിപ്പിലൂടെ അറിയിച്ചു. യഹ്‌യഖാനെതിരെ ലീഗില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. യഹയ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തരുത്. ഉത്ത രവാദപ്പെട്ടവര്‍ തിരുത്തിച്ചില്ലെങ്കില്‍ ഞങ്ങള്‍ തിരുത്തുമെന്നാണ് എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്വീഫ് വാഫി പ്രതികരിച്ചത്.

Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ

യഹ്‌യക്കെതിരെ രൂക്ഷവിമര്‍ശനവുമായി സത്യധാര സര്‍ക്കുലേഷന്‍ ചെയര്‍മാന്‍ ഖാസിം ദാരിമി പന്തിപ്പൊയിലും രംഗത്ത് എത്തി. ‘തലക്കലിന്റെ നിയന്ത്രിക്കാന്‍ തലപ്പത്തുള്ളവര്‍ വന്നി ല്ലെങ്കില്‍ തലക്കല്‍ മൂലക്കലുമാകും തലപ്പത്തുള്ളാര്‍ക്ക് തലവേദനയുമാകും എന്നായിരുന്നു ഖാസിം ദാരിമി പന്തിപ്പൊയിലിന്റെ കമന്റ്. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കമന്റ് പിന്‍വലിച്ച യഹ്‌യഖാന്‍ രംഗത്തെത്തി. ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ് താന്‍ കമന്റിട്ടതെന്നും ഒരു കൂട്ടര്‍ അത് തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുകയാണ് എന്നുമാണ് വിശദീകരണം. സമസ്തയുടെ ആദരണീയ നേതാവിനെ ഭീഷണിപ്പെടുത്തിയത് ആരാണെങ്കിലും അവരെ നിയമത്തിനുമുന്നില്‍ എത്തിക്കണമെന്നുമായിരുന്നു യഹ്‌യഖാന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button