മലപ്പുറം : രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് ആളെ കൂട്ടലല്ല സമസ്തയുടെ പണിയെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. കമ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ലെന്ന നിലപാടിൽ ഉറച്ച് നിന്ന അദ്ദേഹം സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാനാകില്ലെന്നും പറഞ്ഞു. സമസ്തയെ ലീഗ് ഹൈജാക്ക് ചെയ്യുന്നുവെന്നായിരുന്നു മന്ത്രി അബ്ദുൽറഹ്മാന്റെ പ്രതികരണത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഒരു രാഷ്ട്രീയക്കാർക്കും ബുദ്ധിമുട്ടില്ലാതെ സമസ്ത തുടരുന്ന നിലപാടാണ് താൻ വ്യക്തമാക്കിയത്. പ്രമേയവുമായി ബന്ധപ്പെട്ട തന്റെ നിലപാട് പിന്നീട് പറയാം. രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ആളെ കൂട്ടലല്ല സമസ്തയുടെ പണി. ആത്മീയത ഉണ്ടാക്കലാണ് ലക്ഷ്യം. അതിലൂന്നിയുള്ള പ്രവർത്തനമാണ് സമസ്ത നടത്തുന്നത്’- അദ്ദേഹം പറഞ്ഞു.
Read Also : ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയായ ബീറ്റ്റൂട്ടിന്റെ ഗുണങ്ങൾ അറിയാം
സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും രാഷ്ട്രീയം പഠിപ്പിക്കുന്നില്ല. അത് പഠിപ്പിക്കേണ്ടതില്ലെന്നതാണ് സമസ്തയുടെ കാഴ്ചപ്പാട്. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ഇപ്പോൾ ചർച്ച നടക്കുന്നുണ്ടല്ലോ. അതും സ്വാഭാവികമാണ്, പഠിപ്പിക്കേണ്ടതില്ലെന്നതാണ് സമസ്തയുടെ നിലപാട്. രാഷ്ട്രീയവും അതേപോലെ തന്നെയാണ്. കുട്ടികളെ അത് പഠിപ്പിക്കേണ്ടതില്ലെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
Post Your Comments