Latest NewsKeralaNews

വഖഫ് ബോർ‍ഡ്: മുസ്‌ലിം ലീഗ് അവരുടെ വഴിക്ക് സമരം നടത്തട്ടെയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

മലപ്പുറം: വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്ലീം ലീ​ഗ് സമരം ചെയ്യുന്നതിൽ അതൃപ്തിയില്ലെന്നറിയിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമരത്തിന് സമസ്ത ഇല്ലെന്നും സമസ്തയുടെ മാർഗം അതല്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സർക്കാരുമായി തുടർ ചർച്ചകൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘മുസ്ലിം ലീഗ് അവരുടെ വഴിക്ക് സമരം നടത്തട്ടെ.എങ്ങനെ ആയാലും കാര്യം നടന്നാൽ മതി. വഖഫ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ഇനിയും ചർച്ച നടത്തും’. ജിഫ്രി തങ്ങൾ പറഞ്ഞു. വഖഫ് ബോർഡ് നിയമന വിവാദത്തിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് നേരത്തെ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചിരുന്നു. ലീ​ഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്, വിഷയത്തിൽ സമസ്തയുടെ നിലാപാട് വ്യക്താമാക്കേണ്ടത് സമസ്ത തന്നെയാണെന്നും സലാം പറഞ്ഞിരുന്നു.

Read Also :  ഏലയ്ക്ക ഡ്രൈയറില്‍ സ്‌ഫോടനം : ഏലയ്ക്ക കത്തി നശിച്ചു, ജനലുകളും വാതിലും തകര്‍ന്നു

നേരത്തെ, പരമ്പരാഗതമായി സമസ്തക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ശക്തമായ ബന്ധമുണ്ടെന്നും ബന്ധത്തില്‍ വിളളലില്ലെന്നും ലീഗിനെ പരോക്ഷമായി പരാമര്‍ശിച്ച് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരുന്നു. ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ച് പോകുകയെന്നതാണ് സമസ്തയുടെ നിലപാടെന്നും എന്നാല്‍, സര്‍ക്കാരില്‍ എതിര്‍ക്കേണ്ട കാര്യങ്ങളില്‍ എതിര്‍ത്ത പാരമ്പര്യവുമുണ്ടെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button