KeralaNattuvarthaLatest NewsNewsIndia

വിശ്വാസിനി പാലിക്കേണ്ട നിര്‍ബന്ധ കടമയാണ് ഹിജാബ് ധരിക്കേണ്ടത്, കോടതി വിധി വേദനിപ്പിക്കുന്നു: ജിഫ്രി തങ്ങൾ

മലപ്പുറം: ഹിജാബ് നിരോധനത്തിൽ പ്രതികരണവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. കര്‍ണാടക ഹൈക്കോടതി വിധി ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായാണ് ഹിജാബ് വിഷയത്തില്‍ കോടതി വിധി പറഞ്ഞിരിക്കുന്നതെന്നും, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതവിശ്വാസ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഹനിക്കുന്നതാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു.

Also Read:സൗദിയിൽ ശീതതരംഗത്തിന് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

‘ഇസ്‌ലാമില്‍ വിശ്വാസി നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും ജീവിത രീതികളുമുണ്ട്. അവയൊക്കെ പൂര്‍ണമായും പാലിച്ചു ജീവിക്കാന്‍ വിശ്വാസി ബാധ്യസ്ഥരാണ്. അവയിലൊന്നാണ് സ്ത്രീകളുടെ തലമറക്കുക എന്നത്. വിശ്വാസിനി പാലിക്കേണ്ട നിര്‍ബന്ധ കടമയാണത്. ഇതിനെ നിഷേധിക്കുന്ന രീതിയിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ഇത്തരമൊരു വിധി മുസ്‌ലിംകള്‍ക്ക് വിഷമമുണ്ടാക്കുന്നതാണ്’, തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദുറഹ്മാന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ, നല്‍കിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണെന്ന് ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button