CricketLatest NewsNewsSports

സ്‌കോട്ട് ബോളണ്ട് ഇനി ഓസ്‌ട്രേലിയയ്ക്കായി ടെസ്റ്റ് കളിക്കാൻ സാധ്യതയില്ല: റിക്കി പോണ്ടിംഗ്

സിഡ്നി: ആഷസ് മൂന്നാം ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓസീസ് പേസര്‍ സ്‌കോട്ട് ബോളണ്ട് ഇനി ഓസ്‌ട്രേലിയയ്ക്കായി ടെസ്റ്റ് കളിക്കുന്ന കാര്യം സംശയമാണെന്ന് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ജോഷ് ഹെയ്‌സല്‍വുഡ്, ജേ റിച്ചാഡ്‌സണ്‍ എന്നിവര്‍ തിരിച്ചു വരുമ്പോള്‍ ബോളണ്ട് പുറത്താകുമെന്നാണ് പോണ്ടിംഗ് പറയുന്നത്.

‘ഇത് ബോളണ്ടിന്റെ അവസാന ടെസ്റ്റാകാനാണു സാധ്യത. ബോളണ്ടിന്റെ പ്രായം 33നോട് അടുക്കുന്നു. 7 റണ്‍സ് വഴങ്ങി ബോളണ്ട് 6 വിക്കറ്റ് വീഴ്ത്തി എന്നതു ശരിതന്നെ. എന്നാല്‍ ഹെയ്‌സല്‍വുഡ്, ജേ റിച്ചഡ്‌സന്‍ എന്നിവര്‍ മടങ്ങിയെത്തുമ്പോള്‍ അവര്‍ക്കാകും ബോളണ്ടിനെക്കാള്‍ കൂടുതല്‍ പരിഗണന കിട്ടുക.’

Read Also:- കാത്സ്യം വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം..!

‘അഡ്ലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ റിച്ചാഡ്‌സന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. റിച്ചാഡ്‌സനോ ബോളണ്ടോ എന്ന ചോദ്യം വന്നാല്‍ റിച്ചാഡ്‌സനാകും പരിഗണന ലഭിക്കുക’ പോണ്ടിംഗ് പറഞ്ഞു. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 7 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റെടുത്ത ബോളണ്ടിന്റെ ബോളിംഗ് പ്രകടനം ഓസീസിന്റെ ഇന്നിംഗ്‌സ് ജയത്തില്‍ നിര്‍ണായമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button