Latest NewsCricketNewsSports

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ വിരാട് കോഹ്ലി അതിയായി ആഗ്രഹിച്ചിരുന്നു: പോണ്ടിംഗ്

ദുബായ്: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ വിരാട് കോഹ്ലി അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഐപിഎല്ലിനിടെ കോഹ്‌ലിയുമായി സംസാരിച്ചിരുന്നുവെന്നും ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന കാര്യം കോഹ്ലി അന്ന് സൂചിപ്പിച്ചിരുന്നുവെന്നും പോണ്ടിംഗ് ഐസിസി വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ആഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് കോഹ്ലി പടിയിറങ്ങിയതെന്നും ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കോഹ്ലിയുടെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്നും പോണ്ടിംഗ് വ്യക്തമാക്കി. ടി20 ക്രിക്കറ്റിന്‍റെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റിന് അത്രമേല്‍ പ്രാധാന്യം നല്‍കിയ നായകനായിരുന്നു കോഹ്ലി. നാട്ടിലെന്ന പോലെ വിദേശത്തും വിജയം നേടാനായി എന്നതാണ് ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലിയുടെ ഏറ്റവും വലിയ നേട്ടം.

കോഹ്ലി വരുന്നതുവരെ നാട്ടിലെ പരമ്പരകളെല്ലാം ജയിക്കുകയും വിദേശത്ത് വല്ലപ്പോഴും ജയിക്കുകയും ചെയ്യുന്ന ടീമായിരുന്നു ഇന്ത്യ. എന്നാല്‍ കോഹ്ലി വന്നതോടെ അതിന് മാറ്റം വന്നു. കോഹ്ലി നായകനായതോടെ ഇന്ത്യ വിദേശത്ത് കൂടുതല്‍ മത്സരങ്ങള്‍ ജയിക്കാന്‍ തുടങ്ങി. അത് മാത്രമല്ല,കോഹ്ലിക്ക് കീഴില്‍ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നൽകി. അത് ക്രിക്കറ്റിന് തന്നെ നല്ലതായിരുന്നു.

Read Also:- മൈഗ്രേയ്ൻ കുറയ്ക്കാൻ ഇതാ ചില എളുപ്പ വഴികൾ!

ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് കോഹ്ലി സ്വന്തമാക്കിയത്. ക്രിക്കറ്റ് വികാരമായി കൊണ്ടുനടക്കുന്ന ഇന്ത്യയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമെന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. അതില്‍ വിജയിച്ചാണ് കോഹ്ലിയുടെ പടിയറിക്കമെന്നും പോണ്ടിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button