
പെര്‍ത്ത്: മുന്‍ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെര്‍ത്തില്‍ ഓസ്‌ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തിനിടെയാണ് പോണ്ടിങ്ങിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ പോണ്ടിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ട് ടെസ്റ്റുകളടങ്ങിയ ഓസ്‌ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് പരമ്പയില്‍ ഓസ്‌ട്രേലിയന്‍ മാധ്യമമായ ചാനല്‍ സെവനിന് വേണ്ടി കമന്ററി പറയുന്നത് റിക്കി പോണ്ടിങ്ങാണ്. ആദ്യ ടെസ്റ്റ് മത്സരത്തിലെ മൂന്നാമത്തെ ദിവസമാണ് പോണ്ടിങ്ങിനെ നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also:- പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം: കുടുംബശ്രീയുടെ പ്രതിജ്ഞക്കെതിരെ സമസ്ത നേതാവ്
ബുധനാഴ്ച്ച തുടക്കമായ മത്സരം ഓസ്‌ട്രേലിയയിലെ പെര്‍ത്ത് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇനി റിക്കി പോണ്ടിങ്ങിന്റെ കമന്ററി ലഭ്യമാകില്ലെന്ന് ചാനല്‍ സെവനിന്റെ വക്താവ് അറിയിച്ചു. 2012ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് റിക്കി പോണ്ടിങ്ങ് വിരമിച്ചത്.
Post Your Comments