മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത യുവതാരം പൃഥ്വി ഷായെ പ്രശംസിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്. പൃഥ്വിയില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് തന്‍റെ ശ്രമമെന്ന് പോണ്ടിംഗ് പറഞ്ഞു. കൊല്‍ക്കത്തക്കെതിരായ മത്സരത്തിൽ, പൃഥ്വി 29 പന്തില്‍ 51 റണ്‍സുമായി ടീമിന് തകര്‍പ്പന്‍ തുടക്കം നല്‍കിയിരുന്നു.
‘എനിക്ക് എത്രമാത്രം പ്രതിഭ ഉണ്ടായിരുന്നോ അതിനേക്കാൾ പ്രതിഭയുള്ള കളിക്കാരനാണ് പൃഥ്വി. അതുകൊണ്ടുതന്നെ അവനെക്കൊണ്ട് ഇന്ത്യക്കായി 100 ടെസ്റ്റെങ്കിലും കളിക്കുന്ന കളിക്കാരാനാക്കാനാണ് എന്‍റെ ശ്രമം. രാജ്യത്തിനായി പരമാവധി മത്സരങ്ങള്‍ അവനെക്കൊണ്ട് കളിപ്പിക്കണം’.
Read Also:- ചാഹലിന്റെ വെളിപ്പെടുത്തല്‍: സൂപ്പർ താരങ്ങൾക്ക് കുരുക്ക്!
‘മുംബൈ ഇന്ത്യന്‍സിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ രോഹിത് ശര്‍മ വളരെ ചെറുപ്പമായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ തുടങ്ങിയ താരങ്ങളൊന്നും കളിച്ചു തുടങ്ങിയിരുന്നില്ല. അവിടെ ഞാന്‍ പരിശീലിപ്പിച്ച ഒരുപാട് കളിക്കാര്‍ പിന്നീട് ഇന്ത്യക്കായി കളിച്ചു. അത് തന്നെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിലും ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്’ പോണ്ടിംഗ് പറഞ്ഞു.
Post Your Comments