മുംബൈ: ഐസിസിയുടെ മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പുറത്തുവിട്ടു. പട്ടികയില്‍ നാല് പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ജനുവരി 24ന് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കും. ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് 2021ലെ മികച്ച ടെസ്റ്റ് താരത്തിനുള്ള അവാര്‍ഡിനായി മത്സരിക്കുന്ന ഇന്ത്യൻ താരം.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ എട്ട് ടെസ്റ്റുകളില്‍ നിന്ന് അശ്വിന്‍ 52 വിക്കറ്റുകള്‍ കൊയ്തിരുന്നു. ഒരു സെഞ്ച്വറി അടക്കം 337 റണ്‍സും അശ്വിന്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്യുകയുണ്ടായി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണ്‍, ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നെ എന്നിവരാണ് ഐസിസിയുടെ അന്തിമപട്ടികയിലുള്ള മറ്റു മൂന്നുപേര്‍.
Read Also:- പ്രമേഹമുളളവര്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്..!
അതേസമയം, സെഞ്ചുറിയൻ ടെസ്റ്റിൽ ഇന്ത്യക്ക് 130 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ആതിഥേയരെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ വെറും 197 റണ്‍സിന് എറിഞ്ഞിട്ടു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 327 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. പേസര്‍മാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കുമേല്‍ മികച്ച ലീഡ് സമ്മാനിച്ചത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി ഇന്ത്യന്‍ പേസ് ആക്രമണത്തെ നയിച്ചു. ജസ്പ്രീത് ബുംറയ്ക്കും ഷാര്‍ദുല്‍ താക്കൂറിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.
Post Your Comments