പോർട്ട് ബ്ലയർ: ആൻഡമാനിലെ പോർട്ട്‌ബ്ലയറിൽ ഭൂചലനം ഉണ്ടായെന്ന് റിപ്പോർട്ടുകൾ. ഈ തോതിൽ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.3 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോർട്ട്‌ബ്ലയറിലെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂചലനം പ്രധാനമായും അനുഭവപ്പെട്ടതെന്ന് സീസ്മോളജി വിഭാഗം നിരീക്ഷിച്ചു.
നൂറു കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് വിദഗ്ധർ കണ്ടെത്തി. ഇന്ന് അതിരാവിലെ 5.30 യ്ക്കാണ് ഭൂചലനം ഉണ്ടായത്. ഈ മേഖലയിൽ ഇതുവരെ നാശനഷ്ടങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments