മിസ്സോറി: ക്രിസ്തുമസ് രാത്രിയിൽ കാമുകനെ വെട്ടിക്കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ക്രിസ്തുമസ് ആഘോഷിക്കുന്നതിനിടെയാണ് യുവതി കാമുകനെ കൊലപ്പെടുത്തിയത്. കേപ് ഗിറാർഡോയിലാണ് ഞെട്ടിച്ച സംഭവം ഉണ്ടായത്. ബ്രിട്ടണി വില്‍സണ്‍ (32) എന്ന യുവതിയാണ് കാമുകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. സൗത്ത് ഈസ്റ്റ് മിസ്സോറിയില്‍ നിന്നും 115 മൈല്‍ ദൂരെയുള്ള കേപ് ജിറാര്‍ഡി യുവിൽ തന്റെ വീട്ടിൽ വെച്ചായിരുന്നു യുവതി കാമുകന്‍ ഹാരിസണ്‍ സ്റ്റീഫന്‍ ഫോസ്റ്ററെ കൊലപ്പെടുത്തിയത്.
Also Read:ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
ക്രിസ്തുമസ് ആഘോഷിക്കുന്നതിനിടെ ഇരുവരും മദ്യവും മയക്കുമരുന്നും കഴിച്ചിരുന്നു. ഇതിനിടെ വാൾ കൊണ്ട് യുവതി കാമുകനെ കൊലപ്പെടുത്തുകയായിരുന്നു. സ്വകാര്യ ജീവിതത്തിലെ താളപ്പിഴകൾ ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണു സൂചന. യുവതി തന്നെയാണ് കാമുകനെ കൊലപ്പെടുത്തിയ വിവരം പോലീസിനെ വിളിച്ച് അറിയിച്ചത്. സംഭവം അറിഞ്ഞ് പോലീസ് എത്തിയപ്പോൾ ഒന്നും സംഭവിക്കാത്ത മട്ടില്‍ ബ്രിട്ടണി വീടിനു മുന്‍ വശത്തുണ്ടായിരുന്നു.
വെട്ടാന്‍ ഉപയോഗിച്ച വാളും മുന്‍വശത്തു തന്നെ കിടന്നിരുന്നു. സംഭവത്തില്‍ അടുത്ത വീട്ടിലെ യുവതി ദൃക്സാക്ഷിയാണ്. യുവാവിനെ ബ്രിട്ടണി വെട്ടിക്കൊലപ്പെടുത്തുന്നത് കണ്ടുവെന്ന് യുവതിയും മൊഴി നൽകി. അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോൾ കൂടെ ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. ഇയാൾക്ക് മുന്നിൽ നിറഞ്ഞ ചിരിയോടെയായിരുന്നു യുവതി പോസ് ചെയ്തത്. ബ്രിട്ടണിയും സ്റ്റീഫനും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നുവെന്നും, ഇരുവരും ഉടൻ വിവാഹിതരാകാനുള്ള പദ്ധതി ആയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments