Latest NewsKeralaNews

രാത്രികാല പ്രദര്‍ശനത്തിനു അനുമതിയില്ല: തിയേറ്ററുകൾക്ക് നിയന്ത്രണവുമായി സർക്കാർ

നിയന്ത്രണം നീക്കുന്നത് വരെ 10 മണിക്ക് ശേഷമുള്ള പ്രദര്‍ശനങ്ങള്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളുമായി സർക്കാർ. സംസ്ഥാനത്ത് തിയേറ്ററുകളില്‍ രാത്രികാല പ്രദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം വരുന്നു. ഈ മാസം 30 മുതല്‍ ജനുവരി രണ്ട് വരെയാണ് നിയന്ത്രണം.

സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് തിയറ്ററുകൾക്ക് നിയന്ത്രണം നടപ്പിലാക്കുന്നത്.

read also: തെരുവുനായയുടെ ലിംഗം മുറിച്ചു മാറ്റി സാമൂഹ്യ വിരുദ്ധര്‍: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ തിയറ്ററുകളിൽ രാത്രികാല പ്രദര്‍ശനം നടത്താന്‍ അനുമതി ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിയന്ത്രണം നീക്കുന്നത് വരെ 10 മണിക്ക് ശേഷമുള്ള പ്രദര്‍ശനങ്ങള്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button