തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തീയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്സിന്റേതാണ് ഈ തീരുമാനം. വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം തീയേറ്ററുകളിലെത്തുന്ന ചലച്ചിത്രം.
തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് ഫിലിം ചേമ്പര്‍ പ്രതിനിധികള്‍ അറിയിക്കുകയുണ്ടായി. എല്ലാ തര്‍ക്കവും അവസാനിച്ചു. സര്‍ക്കാരിന് നന്ദിയുണ്ടെന്നും ഫിലിം ചേമ്പര്‍ പ്രതിനിധികള്‍ പറഞ്ഞു. മലയാള സിനിമകള്‍ മുന്‍ഗണനാ ക്രമത്തിലാകും റിലീസ് ചെയ്യുക. വിതരണക്കാരുടെ കുടിശിക നല്കാന് തീയറ്റര്‍ ഉടമകള്‍ സമയം നിശ്ചയിച്ചു. സെന്‍സര്‍ പൂര്‍ത്തിയായ 11 ചിത്രങ്ങളുടെ റിലീസ് വിതരണക്കാര്‍ നിശ്ചയിക്കും.
Post Your Comments