ന്യൂഡല്‍ഹി: രാജ്യത്ത് 19 സംസ്ഥാനങ്ങളിലായി 578 പേര്‍ക്ക് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കൊവിഡ് – ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ ജാഗ്രതയും നിയന്ത്രണങ്ങളും കൈവിടരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളിലാണ് കൂടുതല്‍ ഒമിക്രോണ്‍ രോഗബാധിതര്‍.
Read Also : മെഡിക്കല്‍ ഓഫീസര്‍ നിയമനം
കേരളത്തില്‍ ഇതുവരെ 57 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 151 പേര്‍ ഒമിക്രോണ്‍ രോഗമുക്തി നേടി. പുതുവര്‍ഷ ആഘോഷ സമയമായതിനാല്‍ പൊതുനിരത്തുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും നിയന്ത്രണം കടുപ്പിക്കുന്നതിനും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കി.
ജില്ലാ ഭരണകൂടങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കി ജില്ല തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. പരിശോധന വര്‍ധിപ്പിച്ച് രോഗബാധിതരെ കണ്ടെത്തി കൃത്യമായ ചികിത്സയും നിരീക്ഷണവും ഉറപ്പാക്കണം. അതേസമയം ജനുവരി 31 വരെ കൊവിഡ് നിയന്ത്രണങ്ങള്‍ നീട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Post Your Comments