Latest NewsIndia

കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൽ കോൺഗ്രസ് പതാക പൊട്ടി സോണിയയുടെ ദേഹത്ത് വീണു, കല്ലുകടി: ( വീഡിയോ)

പിന്നീട് നേതാക്കൾ എത്തി അനുനയിപ്പിച്ച് സോണിയയെ തിരിച്ച് കൊണ്ടുവന്നു

ന്യൂഡൽഹി: ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൽ നടന്നത് വൻ അബദ്ധം. ചടങ്ങിൽ കോൺഗ്രസ് പതാക സോണിയ ഗാന്ധി ഉയർത്തുമ്പോൾ പൊട്ടി അവരുടെ ശരീരത്തേക്ക് വീണു. സോണിയ ഗാന്ധി പതാക ഉയർത്തുന്നതിനിടെയാണ് പൊട്ടി വീണത്. പതാക കെട്ടിയിരുന്ന ചരട് വലിച്ചപ്പോഴാണ് പതാക ദേഹത്തേക്ക് വീണത്.

വീണ്ടും ചരടിൽ കെട്ടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് സോണിയയും സമീപത്ത് നിന്നയാളും ചേർന്ന് പതാക വിരിച്ച് പിടിച്ചു. ഇതിന് പിന്നാലെ സോണിയ ക്ഷുഭിതയായി തിരിച്ച് പോവുകയായിരുന്നു. കോൺഗ്രസിന്റെ 137ാം സ്ഥാപക ദിനാഘോഷത്തിനിടെയാണ് സംഭവം. രാവിലെ 9.45ഓടെയാണ് പതാക ഉയർത്താൻ സമയം ക്രമീകരിച്ചിരുന്നത്.

കെ.സി.വേണുഗോപാൽ, എ.കെ.ആന്റണി തുടങ്ങിയ മുതിർന്ന നേതാക്കളേയും സോണിയ അതൃപ്തി അറിയിച്ചു. പിന്നീട് നേതാക്കൾ എത്തി അനുനയിപ്പിച്ച് സോണിയയെ തിരിച്ച് കൊണ്ടുവന്നു. 15 മിനിട്ടിന് ശേഷമാണ് സോണിയ തിരികെ എത്തിയത്. ഇതിന് ശേഷം സോണിയ വീണ്ടും പതാക ഉയർത്തുകയായിരുന്നു. സംഭവത്തിൽ ക്രമീകരണ ചുമതലയുള്ളവർക്കെതിരെ നടപടി വന്നേക്കും.

VIDEO- 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button