
കൊല്ലം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയില്‍. തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ കല്ലുവിളയില്‍ ഹാഷിം (20) ആണ് പിടിയിലായത്.
പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് പിതാവ് ഇരവിപുരം പൊലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഇരവിപുരം സി.ഐ വി.വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനുരൂപ, സുനില്‍, സി.പി.ഒ ജാന്‍സി, അമ്പു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Post Your Comments