തിരുവനന്തപുരം: സംസ്ഥാനത്ത് ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ കുറയ്ക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിഎ തീരുമാനിച്ചാല്‍ മിക്സഡ് സ്കൂളിന് അംഗീകാരം നല്‍കുമെന്നും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനും സ്കൂള്‍ പിടിഎയുടെ തീരുമാനം മതിയെന്നും മന്ത്രി പറഞ്ഞു.
Also Read:തക്കാളി വന്നേ: ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് 10 ടണ്‍ തക്കാളിയെത്തി, ഇനി കിലോയ്ക്ക് 48 രൂപ
‘നിലവിലെ സ്കൂള്‍ സമയം മാറ്റില്ല. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ കുട്ടികളെത്തി. ഒൻപത് ലക്ഷത്തോളം കുട്ടികള്‍ പുതുതായി അഡ്മിഷനെടുത്തു. കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന് യാതൊരു എതിര്‍പ്പുമില്ല’, മന്ത്രി പറഞ്ഞു.
അതേസമയം, ഇത് വിദ്യാഭ്യാസവകുപ്പിനെ കേന്ദ്രീകരിച്ചുള്ള തീരുമാനമല്ലെന്നും അതാത് സ്‌കൂളിലെ പിടിഎ, അധ്യാപകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവരെല്ലാം ഏകകണ്ഠമായി എടുക്കുന്ന തീരുമാനത്തിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
Post Your Comments