KeralaLatest NewsNews

ഉത്തരസൂചികയില്‍ അപാകതകള്‍ ഉണ്ടെങ്കിൽ പരിശോധിക്കും: നിലപാട് മാറ്റി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഉത്തരസൂചികയില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മൂല്യനിര്‍ണയത്തിലെ അപാകതകളെ തുടർന്ന് വിവാദങ്ങൾ ഉടലെടുത്തതോടെയാണ് മുൻ നിലപാട് മയപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയത്.

Also Read:‘ജയ്ശ്രീറാം വിളിച്ചാലെന്താണ് കുഴപ്പം? നമ്മൾ പാകിസ്ഥാനിലൊന്നുമല്ലല്ലോ?’: ജഹാംഗീർപുരിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവാവ്

‘മൂല്യനിര്‍ണയത്തിനായി നിലവില്‍ വിതരണം ചെയ്ത ഉത്തരസൂചികയില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കും. സത്യസന്ധവും നീതിയുക്തവുമായ മൂല്യനിര്‍ണയം ഉറപ്പുവരുത്തും, അര്‍ഹതപ്പെട്ട മാര്‍ക്ക് വിദ്യാർത്ഥികള്‍ക്ക് ലഭിക്കും. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും വിദ്യാർത്ഥികള്‍ക്കും ആശങ്ക വേണ്ട’, മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം, പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തുവെന്നും, ഒരു കാരണവശാലും ഉത്തരസൂചിക മാറ്റില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി മുൻപെടുത്ത നിലപാട്. ഇതിനെതിരെ വിമർശനങ്ങൾ ശക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button