
തിരുവനന്തപുരം: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അക്രമ സംഭവങ്ങളിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. മുഖ്യമന്ത്രിയുടെ ആറുമണിയ്ക്കുള്ള പത്രസമ്മേളനം എന്ന രീതിയിൽ ആക്ഷേപപരമായിട്ടാണ് കുറിപ്പ് പങ്കു വച്ചിരിക്കുന്നത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ആറുമണിയുടെ പത്രസമ്മേളനം. (താളത്തിൽ വായിക്കണം) ക്യൂബളം വടക്കമ്പലത്തെ… അതിഥി ഗുണ്ടകൾക്ക്… സർക്കാർ ഈ മാസം… രണ്ടു ടീവിയും… മൂന്ന് കാരംബോർഡും… പത്തുകിലോ അരിയും… മൂന്ന് കിലോ പരിപ്പും… അഞ്ച് ലിറ്റർ മണ്ണെണ്ണയും നൽകും. മണ്ണെണ്ണ,… പരിപ്പ് പാകം ചെയ്യാൻ… ഉപയോഗിക്കണം.
ചിലർ മണ്ണെണ്ണ… നാട്ടുകാരുടെ പരിപ്പെടുക്കാൻ… ഉപയോഗിക്കുന്നതായി… ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്… ശരിയല്ല. ഇതര ആവശ്യങ്ങൾക്കായി… അതിഥി ഗുണ്ടകൾ… മണ്ണെണ്ണ ഉപയോഗിച്ചാൽ… തീ അണയ്ക്കുന്നതിനായി… നാട്ടുകാർക്ക്… തികച്ചും സൗജന്യമായി… സർക്കാർ… വെള്ളം നൽകുന്നതായിരിക്കും. ഇതിനായി… ക്യൂബളം പ്രസിഡന്റിന്… പൂജപ്പുര കക്കൂസിൽ വെള്ളമെത്തിച്ച… ചുവന്ന ബക്കറ്റ്… ഉപയോഗിക്കാൻ തീരുമാനിച്ചു. മൈക്ക് ചൂടായി. ഇനി നാളെ.
നേരത്തെ ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് താൻ പങ്കു വച്ച ഒരു കുറിപ്പ് ശ്രീജിത്ത് വീണ്ടും പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അതിഥി തൊഴിലാളി എന്നത് ശരിയായ പദമല്ല. തിഥി നോക്കാതെ എത്തുന്നയാൾ ആണ് അതിഥി. അതായത് ഏതു സമയത്തും വീട്ടിൽ കടന്നു വരാൻ സ്വാതന്ത്ര്യം ഉള്ളയാൾ.
തൊഴിലാളിക്ക് ആ സ്വാതന്ത്യമില്ല. വീട്ടിൽ എത്തുന്ന അതിഥിയെ സ്വീകരിച്ചു സൽക്കരിച്ചാണ് വിടുന്നത്. തൊഴിലാളി വന്ന് തൊഴിൽ തീർത്തു മടങ്ങുകയാണ് ചെയ്യുന്നത്. അതിഥി വരുന്നത് നമ്മളോടുള്ള സ്നേഹം കൊണ്ടും കുശലാന്വേഷണത്തിനും ആണ്. തൊഴിലാളി വരുന്നത് പണത്തിനാണ്. അന്യ സംസ്ഥാന തൊഴിലാളി, ഇതര സംസ്ഥാന തൊഴിലാളി എന്നതൊക്കെയാണ് ശരിയായ പദങ്ങൾ.
Post Your Comments