KeralaNattuvarthaLatest NewsNews

സില്‍വര്‍ ലൈന്‍ സമ്പൂര്‍ണ ഹരിത പദ്ധതി, കൃഷി ഭൂമിയെ ബാധിക്കില്ലെന്ന് സിപിഐഎമ്മിന്റെ ലഘുലേഖ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്ക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി വീടുകൾ തോറും ലഘുലേഖകൾ വിതരണം ചെയ്ത് സിപിഐഎം. എല്ലാ വിമർശനങ്ങൾക്കും കൃത്യമായ മറുപടികളാണ് ലഘുലേഖയിൽ ഉള്ളത്.

Also Read:ലോ​ട്ട​റി ക​ട​ക​ളി​ൽ മോ​ഷ​ണം : പ്രതി പിടിയിൽ

വികസന പദ്ധതികളെ അട്ടിമറിക്കാന്‍ യു ഡി എഫ്- ബി ജെ പി- ജമാഅത്തെ കൂട്ടുകെട്ടുണ്ടെന്ന് ലഘുലേഖയിൽ സി പി എം ആരോപിക്കുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നുപോകില്ലെന്നാണ് ലഘുലേഖയിൽ സി പി എമ്മിന്റെ വാദം. പദ്ധതി ബാധിക്കുന്ന 9314 കെട്ടിട ഉടമകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും ഇവിടെ പാർട്ടി വ്യക്തമാക്കുന്നു.

സില്‍വര്‍ ലൈന്‍ സമ്പൂര്‍ണ ഹരിത പദ്ധതിയാണ്. കൃഷി ഭൂമിയെ ബാധിക്കില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കുമെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ലഘുലേഖയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button