KozhikodeLatest NewsKeralaNattuvarthaNews

ലോ​ട്ട​റി ക​ട​ക​ളി​ൽ മോ​ഷ​ണം : പ്രതി പിടിയിൽ

കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി കൊ​ന്ന​ത്താം​തൊ​ടി ബി​നോ​യി​യെ​യാ​ണ്​ (35) വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

വ​ട​ക​ര: ലോ​ട്ട​റി ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പിടിയിൽ. കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി കൊ​ന്ന​ത്താം​തൊ​ടി ബി​നോ​യി​യെ​യാ​ണ്​ (35) വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ആ​റു ലോട്ടറി കടകളിലാണ് ഇയാൾ മോഷണം നടത്തിയത്.

ക​ട​ക​ളു​ടെ ഷ​ട്ട​റിന്റെ പൂ​ട്ടു​ത​ക​ർ​ത്താണ് പ​ണം മോ​ഷ്ടി​ച്ചത്. എ​ൻ.​പി. ബാ​ല​ഗോ​പാ​ലന്റെ കേ​ര​ള ലോ​ട്ട​റി സ്റ്റാ​ളി​ൽ​ നി​ന്ന്​ 5000 രൂ​പ, പി.​കെ ലോ​ട്ട​റി​യു​ടെ ര​ണ്ടു ക​ട​ക​ളി​ൽ​ നി​ന്ന്​ 7000 രൂ​പ, സൗ​ഭാ​ഗ്യ ലോ​ട്ട​റി -6000 രൂ​പ, മ​ണി​യു​ടെ ലോ​ട്ട​റി ക​ട​യി​ൽ​ നി​ന്ന്​ 5800 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്.

Read Also : കെ-റെയിൽ : ഈ കടം കേരളത്തിലെ മൂന്ന് തലമുറകളെ ഭീമൻ കടക്കെണിയിലേക്ക് തള്ളിവിടുമെന്ന് ഷിബു ബേബി ജോൺ

പ്ര​തി​യെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​ നി​ന്ന് തി​രി​ച്ച​റി​ഞ്ഞ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. വ​ട​ക​ര എ​സ്.​ഐ നി​ജീ​ഷി‍ന്റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​മ്പാ​ടി പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷി​നി​ൽ, പി.​ഒ. അ​നീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വ​ട​ക​ര ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button