Latest NewsNewsIndia

പ്രധാനമന്ത്രി ഇന്ന് ഹിമാചല്‍ പ്രദേശില്‍: 11,000 കോടി രൂപയുടെ ജലവൈദ്യുത പദ്ധതികളുടെ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡി സന്ദർശിക്കും. 11,000 കോടി രൂപയുടെ ജലവൈദ്യുത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടീലും നിർവ്വഹിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.

ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഡൽഹി, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് ഗുണകരമാകുന്നതാണ് പദ്ധതി. 7000 കോടിരൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കുന്നത്. പ്രതിവർഷം 500 ദശലക്ഷം ക്യുബിക് മീറ്റർ ജലവിതരണം സ്വീകരിക്കാൻ കഴിയുന്ന ഡൽഹിയ്‌ക്ക് പദ്ധതി ഗുണം ചെയ്യും. ധൗലസിദ് ജലവൈദ്യുത പദ്ധതിയുടേയും സാവ്ര-കുഡ്ഡു ജലവൈദ്യുത പദ്ധതിയുടേയും തറക്കല്ലിടീലും പ്രധാനമന്ത്രി ഇന്ന് നിർവ്വഹിക്കും.

Read Also  :  ദിഗ്‌വിജയ്‌സിങിന്റെ വെളിപ്പെടുത്തലിൽ മുഖം നഷ്ടപ്പെട്ട് കോൺഗ്രസ്: പ്രിയങ്കയുടേത് സ്ത്രീവിരുദ്ധ പരാമർശം

66 മെഗാവാട്ട് ശേഷിയുള്ള ധൗലസിദ് പദ്ധതി 680 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കുന്നത്. 2080 കോടി രൂപ ചെലവിട്ടാണ് 111 മെഗാവാട്ട് സാവ്ര-കുഡ്ഡു പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. ഇവയ്‌ക്ക് പുറമെ ആഗോള നിക്ഷേപ സംഗമത്തിന്റെ രണ്ടാം പ്രാരംഭ ചടങ്ങിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button